Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേദിയില്‍ തടഞ്ഞുവീണ്...

വേദിയില്‍ തടഞ്ഞുവീണ് വി.എം. സുധീരന് പരിക്ക്

text_fields
bookmark_border
വേദിയില്‍ തടഞ്ഞുവീണ് വി.എം. സുധീരന് പരിക്ക്
cancel

കോഴിക്കോട്: കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുക്കാനത്തെിയ കെ.പി.സി.സി പ്രസിഡന്‍റ്​ വി.എം. സുധീരന് വീണ്​ പരിക്കേറ്റു. ഞായറാഴ്​ച വൈകീട്ട് അണ്ടിക്കോട് മിയാമി കണ്‍​വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ‘ത്രിവര്‍ണ സംഗമം വസുധൈവ കുടുംബകം’ പരിപാടിക്കി​ടെയാണ് സുധീരന്‍ ലൈറ്റ് കേബിളില്‍ കാല്‍ തടഞ്ഞുവീണത്​. ഇടതുവാരിക്ക്​ നേരിയ പരിക്കേറ്റ സുധീരനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്​ ഗുരുതരമല്ല. ഇന്ന്​ ആശുപത്രി വിടു​ം. ഭാര്യ ലതക്കൊപ്പമാണ്​ ചടങ്ങിനത്തെിയത്​. ഉദ്​ഘാടനം കഴിഞ്ഞ് കലാപരിപാടിക്കിടെ സദസ്സില്‍നിന്ന്​ എഴുന്നേറ്റ്​ നടക്കവെ ഇരുട്ടില്‍ കാല്‍ തടഞ്ഞ്​ വീഴുകയായിരുന്നു.

Show Full Article
TAGS:vm sudheeran 
Next Story