Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉണ്ണിത്താനെതിരായ...

ഉണ്ണിത്താനെതിരായ ആക്രമണം അ​ന്വേഷിക്കാൻ സുധീര​ൻെറ നിർദേശം

text_fields
bookmark_border
ഉണ്ണിത്താനെതിരായ ആക്രമണം അ​ന്വേഷിക്കാൻ സുധീര​ൻെറ നിർദേശം
cancel

തിരുവനന്തപുരം: കോ​ൺഗ്രസ്​ നേതാവ്​ രാജ്​മോഹൻ ഉണ്ണിത്താനെതിരായ ആക്രമണം അ​ന്വേഷിക്കാൻ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീര​​െൻറ നിർദേശം. കൊല്ലം ഡി.സി.സി പ്രസിഡൻറിനോടാണ്​ സംഭവം അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും സുധീരൻ നിർദേശം നൽകിയത്​.

കോണ്‍ഗ്രസിന്റെ ജന്മദിന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലം ഡി.സി.സി ഓഫിസിൽ എത്തിയപ്പോഴായിരുന്നു ഉണ്ണിത്താനെതിരെ ചീമുട്ടയേറും കൈയേറ്റ ശ്രമവും നടന്നത്​. കെ.മുരളീധര​​െൻറ അനുകൂലികളാണ് ഉണ്ണിത്താനെ ആക്രമിച്ചത്.

രണ്ട് ദിവസങ്ങളായി മുതിർന്ന നേതാക്കളായ കെ. മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് ഡി.സി.സി ഓഫിസിൽ കോൺഗ്രസിനെ കൂടുതൽ നാണക്കേടിലേക്ക് നയിക്കുന്ന സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത്​ പ്രീപെയ്ഡ് ഗുണ്ടകളാണെന്നും പിന്നിൽ കെ. മുരളീധരനാണെന്നുമാണ്​ ഉണ്ണിത്താൻ  പ്രതികരിച്ചത്​. അതേസമയം ഉണ്ണിത്താന്​ പിന്നിൽ ചില ചരടുവലികളുണ്ടെന്ന്​ കെ. മുരളീധരൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Muraleedharanraj mohan unnithan
News Summary - vm sudheeran ordered to kollam issue
Next Story