Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് തെറ്റ് തിരുത്തണം; കന്യാസ്ത്രീകൾക്ക് നീതി ഉറപ്പ് വരുത്തണം- സുധീരൻ

text_fields
bookmark_border
sudheeran
cancel

തിരുവനന്തപുരം: ജലന്തർ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് കേരളീയ സമൂഹത്തിൻറെ സമ്പൂർണ്ണ പിന്തുണ ആർജ്ജിക്കാനായെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഈ ധർമസമരം ആരംഭിക്കാൻ നിർബന്ധിതരായ കന്യാസ്ത്രീകളോടൊപ്പമാണ് ജനമനസാക്ഷി.

കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന ഡി.ജി.പിയുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡി.ജി.പി. ഉൾപ്പെടെയുള്ള പൊലീസിലെ ഉന്നതർ ജനമനസ്സിൽ പ്രതിക്കൂട്ടിലാണുള്ളത്.

ഇനിയെങ്കിലും ഇപ്പോൾ സ്വീകരിച്ചിട്ടുള്ള തെറ്റായ നിലപാട് തിരുത്താനും കന്യാസ്ത്രീകൾക്ക് നീതി ഉറപ്പ് വരുത്താനും പൊലീസ് തയ്യാറാകണം. അല്ലെങ്കിൽ അതെല്ലാം കേരള പൊലീസിന് തീരാ കളങ്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vm sudheeran on Jalandhar Bishap Rape case- kerala news
Next Story