Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകീർത്തികരമായ...

അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചു; പോരാളി ഷാജിക്കെതിരെ ഡി.ജി.പിക്ക്​ പരാതി നൽകി വി.എം സുധീരൻ

text_fields
bookmark_border
അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചു; പോരാളി ഷാജിക്കെതിരെ ഡി.ജി.പിക്ക്​ പരാതി നൽകി വി.എം സുധീരൻ
cancel

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തന്‍റെ ചിത്രംവെച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച സംഭവത്തിൽ പോരാളി ഷാജി (ഒഫീഷ്യൽ), എടതിരിഞ്ഞി വായനശാലാ ചർച്ചാവേദി ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പരാതി നല്‍കി. ഡി.ജി.പിക്കും മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർക്കും അദ്ദേഹം പരാതി സമര്‍പ്പിച്ചത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ ചിത്രം വച്ച് പ്രസിദ്ധീകരിച്ചു എന്നാണ് സുധീരന്‍റെ പരാതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് ഈ വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാസ്തവവിരുദ്ധമായ ഈ പോസ്റ്റുകള്‍ നീക്കംചെയ്യണമെന്നും അത്​ ചെയ്​തവർക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

തന്നെ കുറിച്ച്​ പറഞ്ഞുപരത്തിയ കാര്യങ്ങൾ വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേയും അദ്ദേഹം നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പരാതി അന്വേഷിക്കാന്‍ ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeranporali shaji
News Summary - vm sudheeran files complaint against porali shaji
Next Story