Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനഃസംഘടനയിൽ സുധീരന്​...

പുനഃസംഘടനയിൽ സുധീരന്​ അതൃപ്​തി; നേരിൽ കണ്ട്​ സുധാകരൻ

text_fields
bookmark_border
vm sudheeran
cancel

തിരുവനന്തപുരം: കോൺഗ്രസ്​ പുനഃസംഘടനയിൽ കടുത്ത അതൃപ്​തിയുമായി കെ.പി.സി.സി മുൻ പ്രസിഡൻറ്​ വി.എം. സുധീരൻ. പുനഃസംഘടനയെ കുറിച്ച്​ തന്നോട്​ ആരും ചർച്ച ചെയ്​തില്ലെന്ന​ പരസ്യ പ്രതികരണം സമൂഹ മാധ്യമങ്ങളിലൂടെ സുധീരൻ നടത്തുകയും ചെയ്​തു. പിന്നാലെ, കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ അനുനയവുമായി സുധീര​െൻറ വീട്ടിലെത്തി.

അധ്യക്ഷ പട്ടികയിലെ വിയോജിപ്പ് സുധീരൻ അറിയിച്ചു. അഭിപ്രായങ്ങൾ കേട്ടില്ല. ചർച്ചയിൽ നിന്നുൾപ്പെടെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും കേട്ടാകും പുനഃസംഘടനയെന്ന്​ സുധാകരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡൻറുമാരുടെ സാധ്യതാപട്ടിക ഹൈക്കമാൻഡിന് കൈമാറിയതായി മാധ്യമ റിപ്പോർട്ടുകളിൽ ക​െണ്ടന്നും പട്ടിക തയാറാക്കുന്ന ഒരു ഘട്ടത്തിലും ആരും തന്നോട് ആശയവിനിമയം നടത്തിയില്ലെന്നും സുധീരൻ ഫേസ്​ബുക്കിൽ കുറിച്ചു. രാഷ്​ട്രീയകാര്യ സമിതി യോഗത്തിനുമുമ്പ് ചേർന്ന നേതൃയോഗത്തിൽനിന്ന്​ താനുൾപ്പെടെ മുൻ കെ.പി.സി.സി പ്രസിഡൻറുമാരിൽ പലരും ഒഴിവാക്കപ്പെടുകയും ചെയ്തെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM SudheerankpccK Sudhakaran
News Summary - VM Sudheeran dissatisfied with reorganization; Sudhakaran met him in person
Next Story