Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ സീറ്റ്​:...

രാജ്യസഭ സീറ്റ്​: കോൺഗ്രസ്​ കീഴടങ്ങിയെന്ന്​ വി.എം സുധീരൻ

text_fields
bookmark_border
രാജ്യസഭ സീറ്റ്​: കോൺഗ്രസ്​ കീഴടങ്ങിയെന്ന്​ വി.എം സുധീരൻ
cancel

തിരുവനന്തപുുരം: രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകിയതിലുടെ കോൺഗ്രസ്​ നേതൃത്വം കേരള കോൺഗ്രസിന്​ മുന്നിൽ കീഴടങ്ങിയെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം സുധീരൻ. തീരുമാനത്തിന്​ കോൺഗ്രസ്​ ​കനത്ത വില നൽകേണ്ടി വരും. കോൺഗ്രസ്​ പ്രവർത്തകരു​ടെ ​മനോവീര്യം കെടുത്ത നടപടിയാണ്​ ഉണ്ടായതെന്നും തീരുമാനം കൊണ്ട്​ നേതൃത്വത്തിന്​ ഗുണമൊന്നും ഉണ്ടാവില്ലെന്നും സുധീരൻ പ്രതികരിച്ചു.

അതേ സമയം, തീരുമാനത്തിന്​ പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന്​ കോൺഗ്രസ്​ രാജ്യസഭ എം.പി പി.ജെ കുര്യൻ പ്രതികരിച്ചു. എകപക്ഷീയമായ തീരുമാനമാണ്​ ഉണ്ടാ​യതെന്നും പാർട്ടിയിൽ രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകുന്നതിനെ കുറിച്ച്​ ചർച്ചകൾ നടന്നിട്ടില്ലെന്നും പി.ജെ കുര്യൻ പറഞ്ഞു. കോൺഗ്രസി​​​​െൻറ യുവ എം.എൽ.എമാരും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഷാഫി പറമ്പിൽ, വി.ടി ബൽറാം, ഹൈബി ഇൗഡൻ എന്നിവരാണ്​ വിമർശനം ഉന്നയിച്ചത്​.

രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസിന്​ നൽകാനുള്ള തീരുമാനം അവിശ്വസനീയമാണെന്നായിരുന്നു ഷാഫി പറമ്പിൽ എം.എൽ.എയുടെ പ്രതികരണം. കോൺഗ്രസി​​​െൻറ സാധാരണ ​പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്​ പാർട്ടി തീരുമാനമെന്ന്​ വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. ആത്മഹത്യപരമാണ്​ തീരുമാനമെന്ന്​ ഹൈബി ഇൗഡൻ എം.എൽ.എയും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressv.m sudheerankerala newsmalayalam news
News Summary - V.M Sudheeran on congress rajyasabha seat-Kerala news
Next Story