Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധീര​ന്​ നേരെ...

സുധീര​ന്​ നേരെ ‘കൂടോത്രം’ തുടരുന്നു; വാഴച്ചുവട്ടിൽ ചെമ്പുതകിടും ആൾരൂപവും 

text_fields
bookmark_border
സുധീര​ന്​ നേരെ ‘കൂടോത്രം’ തുടരുന്നു; വാഴച്ചുവട്ടിൽ ചെമ്പുതകിടും ആൾരൂപവും 
cancel

തിരുവനന്തപുരം: കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരന്​​ നേരെ കൂടോത്രപ്രയോഗം. ഗൗരീശപട്ടത്തെ വീട്ടുപറമ്പിലെ പൂന്തോട്ടത്തിലെ വാഴച്ചുവട്ടിൽ നിന്നാണ് കൂടോത്രത്തി​​െൻറ സൂചനകൾ ലഭിച്ചതെന്ന് സുധീരൻ ത​​​െൻറ ഫേസ്​​ബുക്ക് പേജിൽ കുറിച്ചു. കണ്ണ്, കൈകാലുകൾ, ആൾരൂപം, ശൂലങ്ങൾ എന്നീ രൂപങ്ങൾ കൊത്തിയ തകിടുകളാണ്​ ലഭിച്ചത്. ഇത് ഒമ്പതാംതവണയാണ് ഇത്തരത്തിലുള്ള സാധനങ്ങൾ കണ്ടെത്തുന്നതെന്നും അദ്ദേഹം കുറിച്ചു. 

​േഫസ്​​ബുക്ക് പോസ്​റ്റി​​​െൻറ പൂർണരൂപം: വീടിനോട്​ ചേർന്ന ഗാർഡനിലെ വാഴച്ചുവട്ടിൽനിന്ന്​ ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്​തുക്കളാണ് ഇതെല്ലാം. കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ  ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ. മു​​​െമ്പാക്കെ മറ്റ്​ പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതുപോലെ തന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി  വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്നുതോന്നിയത്. ഈ വസ്​തുക്കളെല്ലാം മെഡിക്കൽ  കോളജ് പൊലീസിനെ ഏൽപിച്ചു. പരിഷ്കൃതകാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക്  സഹതപിക്കാം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankerala newsblack magicmalayalam news
News Summary - vm sudheeran Black Magic- kerala news
Next Story