Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നണി...

മുന്നണി ശക്​തിപ്പെടുത്തുന്നത്​ ലോക്​സഭാ സീറ്റ്​ നഷ്​ടപ്പെടുത്തിയോ -സുധീരൻ

text_fields
bookmark_border
മുന്നണി ശക്​തിപ്പെടുത്തുന്നത്​ ലോക്​സഭാ സീറ്റ്​ നഷ്​ടപ്പെടുത്തിയോ -സുധീരൻ
cancel

തിരുവനന്തപുരം: ലോക്​സഭയിൽ യു.പി.എക്ക്​ ഒരു സീറ്റ്​ നഷ്​ടപ്പെടുത്തിയ​ാണോ മുന്നണി ശക്​തിപ്പെടുത്തുന്നതെന്ന്​ കെ.പി.സി.സി മുൻ പ്രസിഡൻറ്​ വി.എം. സുധീരൻ. ഒരു അംഗത്തി​​​െൻറ സാന്നിധ്യം ലോക്​സഭയിൽ യു.പി.എക്ക്​ വിലപിടിച്ചതാണെന്നിരിക്കെ, ഇപ്പോഴത്തെ തീരുമാനം ദേശീയതലത്തിൽ കനത്ത ആഘാതമാണെന്ന്​ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ്​ കെ. മാണി ലോക്​സഭാംഗത്വം രാജിവെച്ച്​ രാജ്യസഭയിലേക്ക്​ മത്സരിക്കുന്നതിനെ പരമാർശിച്ചായിരുന്നു പ്രതികരണം

ലോക്​സഭയിൽ ഒരു സീറ്റ്​ നഷ്​ടപ്പെടുത്തുന്ന സാഹചര്യം സൃഷ്​ടിക്കരുതെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസി​​​െൻറ മുന്നണി പ്രവേശനം തുടക്കത്തിൽ തന്നെ കല്ലുകടിയാകരുത്​. കേരള കോൺഗ്രസ്​ മുന്നണി വിട്ടുപോകു​േമ്പാൾ അവർ കോൺഗ്രസ്​ നേതാക്കൾ​െക്കതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ പിൻവലിച്ചോയെന്ന്​ വ്യക്​തമാക്കണം. ആക്ഷേപം നിലനിൽക്കുന്നുവെങ്കിൽ ഖേദപ്രകടനമെങ്കിലും നടത്തേണ്ടതാണ്​. 

കോൺഗ്രസിൽപെട്ടവർക്ക്​ രാജ്യസഭാ സീറ്റ്​ കിട്ടാതിരിക്കാനുള്ള ഗൂഢ നീക്കമാണ്​ ഇപ്പോഴത്തെ തീരുമാനത്തിന്​ പിന്നിൽ. അന്നുച്ചക്ക്​ 1.30വരെ കോൺഗ്രസിനായിരുന്നു രാജ്യസഭാ സീറ്റ്​. അതിന്​ശേഷമാണ്​ കേരള കോൺഗ്രസ്​ ചിത്രത്തിൽ വരുന്നത്​. ഇതിൽ ഗൂഢാലോചനയുണ്ട്​. ഡൽഹിയിൽ വൻ അട്ടിമറി നടന്നു. പാർട്ടിയുടെ ഉത്തമ താൽപര്യം സംരക്ഷിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്​ പ്രവർത്തകർ വഞ്ചിക്കപ്പെ​െട്ടന്ന്​ വിശ്വസിക്കപ്പെടുന്നു.
 
രാജ്യസഭാ സീറ്റിൻറ പേരിൽ 1994ൽ അന്നത്തെ ധനമന്ത്രി രാജിവെച്ച്​ ഗ്രൂപ്​ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയതും കോൺഗ്രസ്​ മുഖ്യമന്ത്രിക്കെതിരെ കോട്ടാരവിപ്ലവം നടത്തിയതും കെ.പി.സി.സി ഒാഫിസിൽ പ്രസിഡൻറി​െനതിരെ പത്രസമ്മേളനം നടത്തിയവരുടെയും ചരിത്രം കേരളത്തിലുണ്ട്​ -അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykm manivm sudheerankerala newsmalayalam news
News Summary - VM Sudheeran attack to km mani and oommen chandy -Kerala News
Next Story