Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഡംബര വിവാഹം ആരു...

ആഡംബര വിവാഹം ആരു നടത്തിയാലും തെറ്റുതന്നെ -സുധീരന്‍

text_fields
bookmark_border
ആഡംബര വിവാഹം ആരു നടത്തിയാലും തെറ്റുതന്നെ -സുധീരന്‍
cancel

കൊച്ചി: ആഡംബര വിവാഹം ബെല്ലാരിയിലായാലും നാഗ്പൂരിലായാലും തിരുവനന്തപുരത്തായാലും തെറ്റുതന്നെയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ആഡംബര വിവാഹങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ് എന്നതാണ് യു.ഡി.എഫ് നയം. അത് ആരു നടത്തി എന്നത് പ്രശ്നമല്ല. ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ കോണ്‍ഗ്രസ് മുന്‍  മന്ത്രിയുടെ മകന്‍െറ വിവാഹം അത്യാഡംബരപൂര്‍വം നടത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ്. നോട്ടു പ്രതിസന്ധിമൂലം ബുദ്ധിമുട്ടുമ്പോള്‍ എന്നല്ല; ഏത് സാഹചര്യത്തിലും ഇത്തരം ആര്‍ഭാടങ്ങളെ അംഗീകരിക്കാനാവില്ല. അത് ആര് നടത്തിയാലും ശരിയല്ളെന്നും സുധീരന്‍ പറഞ്ഞു.

Show Full Article
TAGS:biju rameshvm sudheeranwedding Adoor Prakash’s son
News Summary - vm sudheeran against lavish wedding
Next Story