Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസിന്‍റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണം -വി.എം സുധീരൻ

text_fields
bookmark_border
വി.എസിന്‍റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണം -വി.എം സുധീരൻ
cancel

തിരുവനന്തപുരം: വി.എസിന്‍റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ന്യായമായി ചിന്തിക്കുന്നവർക്ക് വി.എസിന്‍റെ നിലപാടേ സ്വീകരിക്കാൻ സാധിക്കൂ. കേരളീയ സമൂഹത്തിന്‍റെ പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാർ പ്രശ്നത്തിൽ പരിഹാരം കാണണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷം ഉയർത്തി പിടിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. ജനാധിപത്യ ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട ക്രിയാത്മക സമീപനം വിഷയത്തിൽ സർക്കാറിന്‍റെ ഭാഗത്തുണ്ടായില്ല. അസഹിഷ്ണുതയോടെ ആണ് സർക്കാർ സമരത്തെ കാണുന്നത്. തലവരിപ്പണം വിഷയത്തിൽ സർക്കാറിന്‍റെ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടുന്ന തെളിവുകളാണ് ഒാരോ ദിവസവും പുറത്തു വരുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വിഷയത്തെ ന്യായമായി കാണുന്നവർ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vm sudeeran udf mlas fast
Next Story