Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈപ്പിനിൽ വീട്ടമ്മ...

വൈപ്പിനിൽ വീട്ടമ്മ അക്രമത്തിനിരയായ സംഭവം ക്രൂരവും നടുക്കുന്നതും -വി.എം. സുധീരൻ

text_fields
bookmark_border
വൈപ്പിനിൽ വീട്ടമ്മ അക്രമത്തിനിരയായ സംഭവം ക്രൂരവും നടുക്കുന്നതും -വി.എം. സുധീരൻ
cancel

തിരുവനന്തപുരം: വൈപ്പിനിൽ മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികൾ ചേർന്ന്​ തല്ലിച്ചതച്ച ക്രൂരസംഭവം ഏവരെയും അക്ഷരാർഥത്തിൽ നടുക്കുന്ന​താണെന്ന്​ വി.എം. സുധീരൻ ​ഫേസ്​ബുക്കിൽ കുറിച്ചു. ബോധരഹിതയായ വീട്ടമ്മയുടെ കാൽവെള്ളയിൽ ചൂടാക്കിയ ചട്ടുകം വെച്ചു​െപാള്ളിച്ച ഇൗ സ്​ത്രീകൾ നാടിന്​ തീരാകളങ്കമാണ്​ വരുത്തിവെച്ചത്​. ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽ നടക്കുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ കണ്ടുവരുന്ന ഇത്തരം രാക്ഷസീയ പ്രവർത്തനം കേരളത്തിലുമുണ്ടായി എന്നത്​ തികച്ചും ലജ്ജാകരമാണ്​.

കുറ്റവാളികളായ ഇൗ അക്രമകാരികളുടെ പേരിൽ മാതൃകപരമായ കർശന നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ്​ അധികൃതർ തയാറാകണം. ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും കേരളത്തിൽ ഉണ്ടാകരുത്​. അക്രമത്തിനിരയായ സഹോദരിയെ പുനരധിവസിപ്പിക്കാനും ജീവിതം മുന്നോട്ടു​കൊണ്ടുപോകാനും വേണ്ടതൊക്കെ ചെയ്യാനുള്ള ബാധ്യത സർക്കാറിനും സമൂഹത്തിനുമുണ്ട്​. അതിനായി എത്രയുംെപ​െട്ടന്ന്​ തന്നെ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressvm sudeerankerala newsmalayalam newsvypin Lady Attack
News Summary - VM Sudeeran React to Vypin Lady Attack -Kerala News
Next Story