വി.എം. അബ്ദുറഹ്മാൻ നിര്യാതനായി
text_fieldsഎ.ആർ നഗർ(മലപ്പുറം): സ്വാതന്ത്ര്യസമര സേനാനി പരേതനായ വി.എ. ആസാദിെൻറ മകനും റിട്ട. അധ്യാപകനുമായ വെട്ടിയാടൻ മുഹമ്മദ് അബ്ദുറഹ്മാൻ (71) നിര്യാതനായി. എ.ആർ നഗർ ഹൈസ്കൂളിൽ അധ്യാപകനും വിവിധയിടങ്ങളിൽ ഖതീബുമായി സേവനമനുഷ്ഠിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി വേങ്ങര, എ.ആർ നഗർ ഏരിയ പ്രസിഡൻറായിരുന്നു. മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റർ വി.എം ഇബ്രാഹിം മകനാണ്.
ഭാര്യ: വി. ഖദീജ. മറ്റു മക്കൾ: ഹസനുൽ ബന്ന (സീനിയർ റിപ്പോർട്ടർ മാധ്യമം, ഡൽഹി), ഫാത്തിമസ്സുഹ്റ (ഗവ. ഹൈസ്കൂൾ പെരുവള്ളൂർ), ഡോ. ബദീഉസ്സമാൻ (വൈസ് പ്രിൻസിപ്പൽ, എം.ഇ.എസ് എൻജി. കോളജ്, കുറ്റിപ്പുറം), അനീസുദ്ദീൻ അഹ്മദ് (അധ്യാപകൻ, ഗവ. ഹൈസ്കൂൾ തിരൂരങ്ങാടി), ജലാലുദ്ദീൻ അഹ്മദ്, ബാസിലുദ്ദീൻ ആസാദ്.
മരുമക്കൾ: എ.പി. അബ്ദുസ്സമദ് (ഹെഡ്മാസ്റ്റർ, എ.എം.എൽ.പി സ്കൂൾ കടവല്ലൂർ, കൊടിഞ്ഞി), ഹാജറ എ.കെ. ഫാറൂഖ് കോളജ്, സറീന വലിയോറ, ഫാത്തിമ തസ്നീം പാഷ തിരൂരങ്ങാടി, ശമീല പെരിമ്പലം, ഫർസാന ഒഴുകൂർ. സഹോദരങ്ങൾ: വി. മുഹമ്മദലി (റിട്ട. അധ്യാപകൻ), വി.എം. അബ്ദുൽ ഖാദിർ, വി.എം. അബ്ദുന്നാസർ, മുഹമ്മദ് മുസ്തഫ, റൈഹാനത്ത്, വി.എ. മുഹ്യിദ്ദീൻ, വി.എ. ഇസ്സുദ്ദീൻ, അഹ്മദ് സഈദ് (ജിദ്ദ).
മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കൊളപ്പുറം നോർത്ത് പെരിഞ്ചിനപ്പള്ളി ജുമാമസ്ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
