വ്ലോഗറുടെ ആത്മഹത്യക്ക് പിന്നിൽ വട്ടിപ്പലിശക്കാരെൻറ ഭീഷണിയെന്ന് ആരോപണം
text_fieldsഅബ്ദുൽ ഷുക്കൂർ
കാക്കനാട്: ആലുവയിലെ ടൂറിസ്റ്റ് ഹോമിൽ വ്ലോഗർ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ വട്ടിപ്പലിശക്കാരെൻറ ഭീഷണിയെന്ന് ആരോപണം. മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കാക്കനാട് കിഴക്കേക്കര വീട്ടിൽ അബ്ദുൽ ഷുക്കൂറാണ് (49) സബ് ജയിൽ റോഡിലെ ടൂറിസ്റ്റ് ഹോമിൽ ജീവനൊടുക്കിയത്.
ചെമ്പുമുക്ക് സ്വദേശിയായ വട്ടിപ്പലിശക്കാരെൻറ ഭീഷണിയെക്കുറിച്ച് എഴുതിയ നാല് സെറ്റ് ആത്മഹത്യക്കുറിപ്പുകളായിരുന്നു മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് ലഭിച്ചത്. ഇയാളിൽനിന്ന് ഷുക്കൂർ 2015ൽ അഞ്ച് ലക്ഷം രൂപ കടം വാങ്ങിയതായി കുറിപ്പിലുണ്ട്. 2021 വരെ 60 ശതമാനം പലിശ നിരക്കിൽ 15 ലക്ഷത്തോളം രൂപ 2021 വരെ അടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇയാളും ഭാര്യയും സംഘവും ചേർന്ന് കാക്കനാട്ടുള്ള ഷുക്കൂറിന്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയായതായും കത്തിലുണ്ട്. കലക്ടർ, പൊലീസ് കമീഷണർ, സർക്കിൾ ഇൻസെപ്ക്ടർ, എസ്.ഐ എന്നിവർക്ക് പ്രത്യേകം എഴുതിയ ആത്മഹത്യക്കുറിപ്പുകളാണ് മുറിയിൽനിന്ന് ലഭിച്ചത്.
ബുധനാഴ്ച രാത്രി എട്ടിനായിരുന്നു ഷുക്കൂറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 'ഞാൻ ഒരു കാക്കനാടൻ' പേരിൽ ഷുക്കൂർ യുട്യൂബ് പരിപാടികൾ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

