'ഇത് സർക്കാർ നിർമിച്ചതല്ല; ഞങ്ങൾ കൂലിപ്പണി ചെയ്തുണ്ടാക്കിയതാണ്'; എം.എൽ.എ പോസ്റ്റ് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: ഫേസ്ബുക്കിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് വട്ടിയൂർകാവ് എം.എൽ.എ വി.കെ പ്രശാന്ത്. എന്നാൽ ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റ് എൽ.ഡി.എഫ് എം.എൽ.എയെ പുലിവാല് പിടിപ്പിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിച്ചതാണെന്ന സൂചനയോടെ 'നമ്മുടെ സർക്കാർ' എന്ന ക്യാപ്ഷനോടെ വി.കെ പ്രശാന്ത് ഒരു വീടിെൻറ ചിത്രം പോസ്റ്റ് ചെയ്തു. എന്നാൽ ഇത് സർക്കാർ തന്ന വീടല്ല, ഞങ്ങൾ കൂലിപ്പണി ചെയ്തുണ്ടാക്കിയ വീടാണെന്ന കമൻറുമായി വീട്ടുകാരൻ തന്നെ എത്തി. വൈകാതെ എം.എൽ.എ പോസ്റ്റ് പിൻവലിച്ചു.ചിത്രത്തിലിള്ളത് തെൻറ അമ്മയും അച്ഛനുമാണെന്നും യുവാവ് ചൂണ്ടിക്കാട്ടി.
വീട്ടുകാരനാണെന്ന് അവകാശപ്പെട്ട യുവാവ് കഴിഞ്ഞ വർഷം മറ്റൊരു ഗ്രൂപ്പിലിട്ട ചിത്രമായിരുന്നു അത്. 217000ത്തോളം ലൈക്കുകൾ പ്രസ്തുത പോസ്റ്റിന് ലഭിച്ചിരുന്നു. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വീടാണെന്നാണ് യുവാവിെൻറ വാദം. വിഷയത്തിൽ എം.എൽ.എയുടെ വിശദീകരണം വന്നിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

