ആലുവ മണപ്പുറം പാലം: ഇബ്രാഹീംകുഞ്ഞിനെതിരെ പ്രോസിക്യൂഷൻ അനുമതി ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള കാൽനടപ്പാലം നിർമാണ അഴിമതിയുമായി ബന ്ധപ്പെട്ട് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതി തേടുന്ന അപേക്ഷ പരിഗണിക്കാത്തതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വി ശദീകരണം തേടി. നിയമവും മാനദണ്ഡവും ലംഘിച്ചാണ് പാലം നിർമിച്ചതെന്നും നടപടി വേണമെന്നും പ്രോസിക്യൂഷന് അനുമതി നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സുനിൽ തോമസ് എം.എൽ.എമാരടക്കം എതിർകക്ഷികളോട് വിശദീകരണം തേടിയത്. കേസ് നവംബര്‍ 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
മുൻപരിചയമില്ലാത്ത സ്ഥാപനത്തെ ആർച്ച് പാലം നിർമാണത്തിന് ചുമതലപ്പെടുത്തിയതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ നൽകിയ ഹരജി പരിഗണനക്കെടുക്കാത്തത് പ്രോസിക്യൂഷൻ നടപടിക്ക് അനുമതി തേടുന്ന അപേക്ഷ തീർപ്പാകാത്ത സാഹചര്യത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പൊതുമരാമത്തിെൻറ എസ്റ്റിമേറ്റ് തുകയിൽനിന്ന് വ്യതിചലിച്ച് 41.97 ശതമാനം തുക അധികം അനുവദിച്ച് 4.20 കോടി സർക്കാർ ഖജനാവിൽനിന്ന് സ്വകാര്യവ്യക്തികളുടെ കൂട്ടായ്മയായ കമ്പനിക്ക് കൂടുതൽ നൽകിയെന്നാണ് ആരോപണം.
2014-15 കാലയളവിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞ്, ആലുവ എം.എൽ.എ അൻവർ സാദത്ത്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ പൊതുമരാമത്ത് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എൻജിനീയര്‍ പി.കെ. സതീശന്, മധ്യമേഖല സൂപ്രണ്ടിങ് എൻജിനീയര്‍ ഇ.പി. ബെന്നി, എറണാകുളം ഡിവിഷന് എക്സി. എൻജിനീയര്‍ ബെന്നി ജോണ്‍, ബ്രിഡ്ജസ് സബ് ഡിവിഷനിലെ കെ.കെ. ഷാമോന്, ആലുവയിലെ അസി. എൻജിനീയര്‍ പിയൂഷ് വര്‍ഗീസ്, കമ്പനി മാനേജിങ് പാർട്ണർ രാജൻ തുടങ്ങിയവരെ പ്രതികളാക്കി ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതിനിരോധന നിയമം തുടങ്ങിയ കുറ്റങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.
ഈ വർഷം ഫെബ്രുവരിയിൽ ഇതേ ഹരജിതന്നെ മറ്റൊരു ബെഞ്ചിൽ വന്നെങ്കിലും ചില അപാകതകൾ ചൂണ്ടിക്കാട്ടി തീർപ്പാക്കിയിരുന്നു. തെറ്റുതിരുത്തി വീണ്ടും സമർപ്പിക്കാനുള്ള അനുമതിയോടെയായിരുന്നു ഹരജി തീർപ്പാക്കിയത്. തുടർന്നാണ് പുതിയ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
