Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്രം...

ചരിത്രം മാറ്റിക്കുറിച്ചതിൽ പിണറായിക്ക് അഭിമാനിക്കാം; കളമശ്ശേരിക്ക് വേണ്ടിയുള്ള നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ -വി.കെ. ഇബ്രാഹിംകുഞ്ഞ്

text_fields
bookmark_border
VK Ebrahim Kunju
cancel

കോഴിക്കോട്: പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിന് എല്ലാ ഭാവുകങ്ങൾ നേർന്ന് മുൻ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്. തുടർഭരണം നേടി കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിമാനിക്കാം. കളമശേരിക്ക് ഒരു മന്ത്രിപദവി കൂടി ലഭിക്കുന്നതിൽ സന്തോഷമുണ്ട്. കളമശ്ശേരിക്ക് വേണ്ടിയുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഹൃദയം നിറഞ്ഞ പിന്തുണയുണ്ടാകുമെന്നും ഇബ്രാഹിംകുഞ്ഞ് ഫേസ്ബുക്കിൽ കുറിച്ചു.

വി.കെ. ഇബ്രാഹിംകുഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്:

പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിന് എല്ലാ ഭാവുകങ്ങളും..
തുടർഭരണം നേടി കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അഭിമാനിക്കാം...
അതോടൊപ്പം ഒരിക്കൽ കൂടി കളമശേരിക്ക് ഒരു മന്ത്രി പദവി കൂടി ലഭിക്കുന്നു എന്നറിയുന്നതും സന്തോഷമാണ്.
2011ൽ കളമശ്ശേരി മണ്ഡലം രൂപീകരിക്കപ്പെട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മന്ത്രിപദവി ലഭിച്ചത് നമ്മുടെ നാടിന്‍റെ വികസന മുന്നേറ്റത്തിന് വലിയ വേഗമാണ് നൽകിയത്. അതിന് നിമിത്തമാകാൻ കഴിഞ്ഞതിൽ ഈയുള്ളവനും വലിയ അഭിമാനമുണ്ട്.
രാഷ്ട്രീയമായി എതിർ പക്ഷത്താണെങ്കിലും പി. രാജീവിന്‍റെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും കക്ഷി രാഷ്ട്രീയം മറന്ന് പ്രവർത്തിക്കുക എന്നതാണ് എന്നും ശീലിച്ചിട്ടുള്ളത്..
കളമശ്ശേരിക്കു വേണ്ടിയുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഹൃദയം നിറഞ്ഞ പിന്തുണയുണ്ടാകും..
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p rajeevVK Ebrahim KunjuPinarayi 2.0
News Summary - VK Ebrahim Kunju Congrats to New Pinarayi Govt
Next Story