വിഴിഞ്ഞം സമരം: ഒക്ടോബർ മൂന്നിന് സംസ്ഥാനതല ഐക്യദാർഡ്യ സമിതി രൂപീകരിക്കും
text_fieldsകോഴിക്കോട് : വിഴിഞ്ഞം സമരമത്തെ ശക്തിപ്പെടുത്തുന്നകതിന് ഒക്ടോബർ മൂന്നിന് സംസ്ഥാനതല ഐക്യദാർഡ്യ സമിതി രൂപീകരിക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു. ഐക്യദാർഢ്യ സമിതി രൂപീകരണത്തിനു സിവിൽ സൊസൈറ്റിക്കു വേണ്ടി മുൻകൈ എടുക്കുന്നത് ജോൺ പെരുവന്താനം, സി.ആർ.നീലകണ്ഠൻ, ഫ്രാൻസിസ് കുളത്തുങ്കൽ, അഡ്വ. ജോൺ ജോസഫ് തുടങ്ങിയവരാണ്. ഇതോടൊപ്പം മത്സ്യത്തൊഴിലാളി സംഘടനകൾ, മറ്റു ട്രേഡ് യൂനിയനുകൾ, കെ.ആർ.എൽ.സി.സി, സഭകളും പള്ളികളും ആയി ബന്ധപ്പെട്ട മറ്റു സംഘടനകൾ, ധീവര സഭ തുടങ്ങിയ സംഘടനകളും സഹകരിക്കും.
സർക്കാർ സമരസമിതിയുമായി നടത്തുന്ന ചർച്ചയിൽ സർക്കാരിന് ആത്മാർഥതയില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനല്ല സർക്കാരിന് ചർച്ച ഒരു ചടങ്ങ് മാത്രമാണ്. സമരസമിതിയുടെ ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ സർക്കാർ കടുംപിടുത്തം തുടരുകയാണ്.
അതേസമയം സമരപ്പന്തൽ പൊളിക്കുന്നത് വരെയുള്ള നടപടി നടത്താൻ ശ്രമിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള വഞ്ചനാപരമായ സമീപനം തിരിച്ചറിഞ്ഞു സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. സംസ്ഥാന തലത്തിൽ സമരം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന തലത്തിൽ ഐക്യദാർഢ്യ സമിതി രൂപീകരിക്കാൻ സമരസമിതി തീരുമാനിച്ചു. ഗൂഗിൾ മീറ്റ് വഴി അതിനുള്ള പ്രാരംഭനടപടികൾ തുടങ്ങി.
ഐക്യദാർഢ്യ സമിതി ഔപചാരികമായി രൂപീകരിക്കാനും സമരപരിപാടികൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനിച്ചു. ഒക്ടോബർ മൂന്നിന് തിരുവനന്തപുരത്തു സമരസമിതി ഭാരവാഹികളും സംയുക്തമായി യോഗം ചേർന്ന് ഐക്യദാർഢ്യസമിതിക്ക് രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

