വിഴിഞ്ഞം സമരം; പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത, ബഹുജന സമരത്തിന് ആഹ്വാനം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖ നിർമാണത്തിനെതിരായ സമരത്തിൽ പള്ളികളിൽ വീണ്ടും സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത. പാളയം പള്ളി അടക്കമുള്ള പ്രധാന പള്ളികളിൽ സർക്കുലർ വായിച്ചു. മൂലമ്പള്ളിയിൽ നിന്നാരംഭിക്കുന്ന സമരജാഥയ്ക്ക് ഐക്യദാർഢ്യം തേടിയാണ് സർക്കുലർ. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഇതിനായി ഇടവകകളും ഫെറോന സമരസമിതികളും മുൻകൈ എടുക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ട്. ഈമാസം 14 ന് ആരംഭിക്കുന്ന ജാഥ 18ന് വിഴിഞ്ഞത്ത് സമാപിക്കും.
തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സമരത്തിന് പിന്തുണതേടി അതിരൂപത സര്‍ക്കുലര്‍ ഇറക്കുന്നത്. പിന്തുണ ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

