Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞം: ആർ.നിശാന്തിനി സ്പെഷ്യൽ ഓഫീസർ ; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാൻ നിർദേശം

text_fields
bookmark_border
വിഴിഞ്ഞം: ആർ.നിശാന്തിനി സ്പെഷ്യൽ ഓഫീസർ ; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാൻ നിർദേശം
cancel

തിരുവനന്തപുരം: വിഴിഞ്ഞം, തിരുവനന്തപുരം സിറ്റി, റൂറൽ, കൊല്ലത്തെ തീരദേശ പൊലീസ് സ്റ്റേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷൽ ഓഫിസറായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയെ നിയോഗിച്ചു. വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ്.പിമാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരുടെ സേവനം സിറ്റി പൊലീസ് കമീഷണർക്ക് ലഭ്യമാക്കി ഡി.ജി.പി ഉത്തരവായി.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാറിന് നിർദേശം നൽകി. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ. ലാൽജിയാണ് സംഘത്തലവൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vizhinjam: R.Nishanthini Special Officer; It is recommended to form a special investigation team
Next Story