Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകും -മന്ത്രി കടന്നപ്പള്ളി

text_fields
bookmark_border
വിഴിഞ്ഞം തുറമുഖ പദ്ധതി വൈകും -മന്ത്രി കടന്നപ്പള്ളി
cancel

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പുലിമുട്ട് നിർമാണത്തിലെ ക ാലതാമസം പദ്ധതിയുടെ ആദ്യഘട്ടത്തെ ബാധിക്കുമെന്ന് എൻജിനീയർ വിലയിരുത്തിയിരുന്നു. വരുന്ന ഡിസംബർ മൂന്നിന് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

പുലിമുട്ട് നിർമാണത്തിന് ആവശ്യമായ കരിങ്കല്ല് ലഭിക്കാത്തതാണ് കാലതാമസത്തിന് ഇടയാക്കിയത്. ഇക്കാര്യം പദ്ധതിയുടെ കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. നിർമാണ സമയം നീട്ടി നൽകണമെന്ന് നാലു തവണ അദാനി ഗ്രൂപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഈ ആവശ്യം സർക്കാർ നിഷേധിച്ചു. ആവശ്യമുള്ള കരിങ്കല്ല് ലഭ്യമാക്കേണ്ടത് അദാനിയാണെന്നും ഇതിനാവശ്യമായ സൗകര്യം സർക്കാർ ചെയ്തു നൽകുമെന്നും തുറമുഖ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vizhinjam Port Project Kadannappally Ramachandran -Kerala News
Next Story