Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഴിഞ്ഞം തുറമുഖം: ശശി തരൂരിന്‍റേത് പാർട്ടി നയമെന്ന് കെ. മുരളീധരൻ

text_fields
bookmark_border
K Muraleedharan
cancel

കണ്ണൂർ: വിഴിഞ്ഞം തുറമുഖവിഷയത്തിൽ ശശി തരൂർ പറഞ്ഞത് കോൺഗ്രസ് പാർട്ടിയുടെ നയമാണെന്ന് കെ. മുരളീധരൻ എം.പി. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണം. അതിന് കേന്ദ്രസേനയെ വിളിച്ചുവരുത്തേണ്ട കാര്യമില്ല. ഇക്കാര്യമാണ് ശശി തരൂർ വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ കേന്ദ്രസേനക്ക് വരാനാകില്ല. കേന്ദ്രസേനയെ ക്ഷണിച്ചുവരുത്തി മത്സ്യത്തൊഴിലാളികൾക്ക് വല്ല അപകടവുമുണ്ടായാൽ മുഖ്യമന്ത്രിയും സർക്കാറും സമാധാനം പറയേണ്ടിവരും.

വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളികളെ സ്നേഹത്തോടെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടതെന്നും മുരളീധരൻ കണ്ണൂരിൽ മാധ്യമ‍ങ്ങളോട് പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vizhinjam port: K Muraleedharan says Shashi Tharoor's party policy
Next Story