Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞത്തിൽ...

വിഴിഞ്ഞത്തിൽ അഴിമതിയില്ല: ഉമ്മൻചാണ്ടിക്ക്​ ക്ലീൻ ചിറ്റ്​

text_fields
bookmark_border
വിഴിഞ്ഞത്തിൽ അഴിമതിയില്ല: ഉമ്മൻചാണ്ടിക്ക്​ ക്ലീൻ ചിറ്റ്​
cancel

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ് മ​ന്‍ ചാ​ണ്ടി​ക്ക് അ​ന്വേ​ഷ​ണ ക​മീ​ഷ​​​െൻറ ശു​ദ്ധി​പ​ത്രം. പ​ദ്ധ​തി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി, മു​ൻ മ​ന്ത്രി കെ. ​ബാ​ബു ഉ​ൾ​പ്പെ​ടെ ആ​രും അ​ഴി​മ​തി കാ​ണി​ച്ച​തി​നും രാ​ഷ്​​ട്രീ​യ ദു​രു​പ​യോ​ഗം ന​ട​ത്തി​യ​തി​നും തെ​ള ി​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ്​ സി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ക​മീ​ഷ​ൻ റി​പ് പോ​ര്‍ട്ടി​ൽ​ വ്യ​ക്ത​മാ​ക്കി. റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റി.

വി​ശ​ദാം​ശം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​എ.​ജി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളി​ൽ ശ​രി​യും തെ​റ്റു​മു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ തെ​ളി​വ്​ ന​ൽ​കി​യി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ പ്ര​തി​ക​രി​ച്ചു. വി​ഴി​ഞ്ഞം തു​റ​മു​ഖം അ​ദാ​നി പോ​ര്‍ട്സി​ന്​ ന​ല്‍കി​യ​തി​ല്‍ അ​ഴി​മ​തി ആ​രോ​പ​ണ​മു​ന്ന​യി​ച്ച് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ്​ ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്.

ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സി.​എ.​ജി റി​പ്പോ​ര്‍ട്ടു​മെ​ത്തി​യ​തോ​ടെ ക​മീ​ഷ​നെ നി​യോ​ഗി​ച്ചു. ഒ​ന്ന​ര വ​ര്‍ഷ​ത്തോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ആ​രോ​പ​ണം ത​ള്ളി​യ​ത്. അ​ദാ​നി​യെ മാ​ത്രം പ​ങ്കാ​ളി​യാ​യി നി​ശ്ച​യി​ച്ച​തി​നെ​തി​രാ​യ സി.​എ.​ജി റി​പ്പോ​ര്‍ട്ടി​ലെ ആ​രോ​പ​ണ​ത്തി​നെ​തി​രെ​യും ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ല്‍ പ​രാ​മ​ര്‍ശ​മു​ണ്ടെ​ന്നാ​ണ് വി​വ​രം.

ആ​രും ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ അ​ദാ​നി​യെ മാ​ത്രം പ​ങ്കാ​ളി​യാ​ക്കി​യ​തെ​ന്നാ​ണ്​ റി​പ്പോ​ര്‍ട്ടി​ല്‍. ന​ഷ്​​ട​മോ ലാ​ഭ​മോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ൻ സ​മ​യ​മാ​യി​ട്ടി​ല്ല. ആ​ദ്യ ഘ​ട്ട ക​മീ​ഷ​നി​ങ് എ​ങ്കി​ലും ന​ട​ന്നാ​ലേ അ​ത്ത​രം വി​ല​യി​രു​ത്ത​ലു​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും ക​മീ​ഷ​​​െൻറ റി​പ്പോ​ര്‍ട്ടി​ല്‍ പ​രാ​മ​ര്‍ശ​മു​ണ്ട്. മു​ൻ തു​റ​മു​ഖ വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന്‍ദാ​സ്, ഇ​ന്ത്യ​ൻ ഓ​ഡി​റ്റ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് സ​ര്‍വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച പി.​ജെ. മാ​ത്യു എ​ന്നി​വ​രാ​ണ്​ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyvizhinjam portkerala newsvizhinjam projectVizhinjam CommissionVizhinjam Agreement
News Summary - Vizhinjam Port Agreement: Commission -Kerala News
Next Story