Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം പദ്ധതി: അദാനി...

വിഴിഞ്ഞം പദ്ധതി: അദാനി പോർട്ട് സി.ഇ.ഒ രാജിവെച്ചു

text_fields
bookmark_border
santhosh mahapatra
cancel

 

തിരുവനന്തപുരം: സംസ്​ഥാനത്തി​​െൻറ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്​ട്ര തുറമുഖ പദ്ധതിക്ക്​ പുതിയ പ്രതിസന്ധി. പ്രവൃത്തിയിലെ മെല്ലെപ്പോക്കി​ൽ പ്രതിഷേധിച്ച്​ നിർമാതാക്കളായ അദാനി ഗ്രൂപ്പി​​െൻറ പോർട്ട്​ സി.ഇ.ഒ സന്തോഷ് കുമാർ മഹാപാത്ര രാജിവെച്ചു. കരിങ്കല്ല് കിട്ടാത്തതിനെ തുടർന്ന് നിർമാണം അനിശ്ചിതമായി നീളുന്നതും അടിക്കടിയുള്ള സമരങ്ങളും വിഷയത്തിൽ സർക്കാറി​​െൻറ ഇടപെടൽ കുറഞ്ഞതുമാണ്​ രാജിയിലേക്ക്​ നയിച്ചതെന്നാണ്​ സൂചന​. ഇദ്ദേഹത്തിനുപകരം രാ​േജഷ്​ ഝായെ പുതിയ സി.ഇ.ഒയായി നിയമിച്ചു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ്​ രാജിയെന്ന്​ സന്തോഷ് മഹാപാത്ര മാധ്യമങ്ങ​േ​ളാട്​ പറഞ്ഞു.
 
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സംസ്​ഥാന സർക്കാറുമായി കരാർ ഒപ്പിട്ടയാളാണ്​ രാജിവെച്ച സി.ഇ.ഒ. ഗുജറാത്തിൽനിന്നുള്ള മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തുറമുഖ നിർമാണരംഗത്തെ വിദഗ്​ധനായാണ്​ അറിയപ്പെടുന്നത്​. കരിങ്കല്ല് ലഭിക്കാത്തതിനെ തുടർന്ന് നിർമാണം രണ്ടുമാസമായി ഇഴഞ്ഞാണ്​ നീങ്ങുന്നത്​​. പ്രശ്​നപരിഹാരത്തിന്​ സർക്കാർ തലത്തിലുള്ള അവലോകന യോഗങ്ങൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്​. ഇൗ സാഹചര്യത്തിൽ വാഗ്​ദാനം ചെയ്​ത 1000 ദിവസത്തിനകം പദ്ധതി യാഥാർഥ്യമാവില്ലെന്ന്​ തിരിച്ചറിഞ്ഞാണ്​ സി.ഇ.ഒ പിന്മാറി​യതെന്നാണ്​ വിവരം.

2015ലാണ്​ വിഴിഞ്ഞം പദ്ധതിക്കായി കേരള സർക്കാറും അദാനി ഗ്രൂപ്പും കരാർ ഒപ്പിട്ടത്. 2015 ഡിസംബറിൽ തന്നെ തുറമുഖ നിർമാണവും തുടങ്ങി. 2019 ഡിസംബറിൽ ആദ്യഘട്ടം പൂർത്തിയാവുമെന്ന പ്രതീക്ഷയിലാണ്​ പ്രവൃത്തി പുരോഗമിച്ചത്​. വിവിധ കാരണങ്ങളാൽ പലതവണ പ്രവൃത്തി നിലക്കുന്നതാണ്​ പിന്നീട്​ കണ്ടത്​. പ്രദേശവാസികളുടെ പ്രതിഷേധം കനത്തതും നിർമാണ സാമഗ്രികളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്​ടിച്ചു. പദ്ധതി സംസ്​ഥാനത്തിന്​ അനുയോജ്യമല്ലെന്നും വൻനഷ്​ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോർട്ടും വന്നു. ഇതി​​െൻറ അടിസ്​ഥാനത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ചിരിക്കുകയാണ്​ സർക്കാർ.

ഇത്തരം പ്രതിസന്ധികൾക്കിടെ​ സി.ഇ.ഒയുടെ രാജി ആശങ്കയോടെ സർക്കാറും കാണുന്നത്​.അതേസമയം, നിശ്ചിത സമയപരിധിക്കകം തുറമുഖം യാഥാർഥ്യമാക്കുമെന്ന്​ പുതുതായി ചുമതലയേറ്റ സി.ഇ.ഒ രാ​േജഷ്​ ഝാ മാധ്യമങ്ങളോട്​ പറഞ്ഞു. 25 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്​. സന്തോഷ് മഹാപാത്ര വിഴിഞ്ഞം അദാനി പോർട്ടി​​െൻറ ഉപദേശകനായി തുടരു​െമന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam portkerala newsmalayalam newsSanthosha MahapatraAdani Ports CEO
News Summary - Vizhinjam Port: Adani Ports CEO Santhosha Mahapatra Resigned -Kerala News
Next Story