Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം ഔട്ടർ റിങ്...

വിഴിഞ്ഞം ഔട്ടർ റിങ് റോഡ് പദ്ധതിഭൂമി വിട്ടുകൊടുത്തവർക്ക്​ നഷ്ടപരിഹാരം വൈകുന്നു

text_fields
bookmark_border
വിഴിഞ്ഞം ഔട്ടർ റിങ് റോഡ് പദ്ധതിഭൂമി വിട്ടുകൊടുത്തവർക്ക്​ നഷ്ടപരിഹാരം വൈകുന്നു
cancel

കൊ​​ച്ചി: വി​​ഴി​​ഞ്ഞം ഔ​​ട്ട​​ർ റി​​ങ് റോ​​ഡ് പ​​ദ്ധ​​തി​​ക്ക് ഭൂ​​മി വി​​ട്ടു​​ന​​ൽ​​കി​​യ​​വ​​രു​​ടെ ന​​ഷ്ട​​പ​​രി​​ഹാ​​രം വൈ​​കി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഹ​​ര​​ജി​​യി​​ൽ കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല ഗ​​താ​​ഗ​​ത വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന്​ ഹൈ​​​കോ​​ട​​തി. ഏ​​റ്റെ​​ടു​​ത്ത ഭൂ​​മി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ൽ സ​​ത്യ​​വാ​​ങ്​​​മൂ​​ലം സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​മ​​ട​​ക്കം ലം​​ഘി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ ജ​​സ്റ്റി​​സ്​ സി. ​​ജ​​യ​​ച​​ന്ദ്ര​​ന്‍റെ നി​​ർ​​ദേ​​ശം.

ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കാ​​ത്ത​​തി​​നെ​​തി​​​രെ ബാ​​ല​​രാ​​മ​​പു​​രം സ്വ​​ദേ​​ശി ജി. ​​അ​​ജി​​ത് ഉ​​ൾ​​പ്പെ​​ടെ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി​​യാ​​ണ്​ കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. കോ​​ട​​തി നി​​ർ​​ദേ​​ശം പാ​​ലി​​ക്കാ​​ത്ത​​തി​​നു​​ള്ള കാ​​ര​​ണ​​മ​​ട​​ക്കം തി​​ങ്ക​​ളാ​​ഴ്ച ഓ​​ൺ​​ലൈ​​ൻ ​മു​​ഖേ​​ന ഹാ​​ജ​​രാ​​യി അ​​റി​​യ​​ക്കാ​​നാ​​ണ്​ സിം​​ഗി​​ൾ​​ബെ​​ഞ്ചി​​ന്‍റെ നി​​ർ​​ദേ​​ശം.

മാ​​ർ​​ച്ച് 17ന് ​​ഹ​​ര​​ജി പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി, ന​​ഷ്ട​​പ​​രി​​ഹാ​​രം വൈ​​കു​​ന്ന​​തി​​ൽ അ​​തൃ​​പ്തി അ​​റി​​യി​​ക്കു​​ക​​യും വി​​ശ​​ദ​​മാ​​യ സ​​ത്യ​​വാ​​ങ്​​​മൂ​​ലം സ​​മ​​ർ​​പ്പി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. ദേ​​ശീ​​യ​​പാ​​ത നി​​യ​​മ​​ത്തി​​ലെ സെ​​ക്‌​​ഷ​​ൻ 3ഡി ​​പ്ര​​കാ​​രം വി​​ജ്ഞാ​​പ​​നം വ​​ന്നാ​​ൽ ഭൂ​​മി പൂ​​ർ​​ണ​​മാ​​യും കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​ൽ നി​​ക്ഷി​​പ്ത​​മാ​​കു​​മെ​​ന്നും ഇ​​തോ​​ടെ ഉ​​ട​​മ​​ക​​ൾ​​ക്ക് ഭൂ​​മി​​യി​​ലെ അ​​വ​​കാ​​ശം ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്നും കോ​​ട​​തി അ​​ന്നു​ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, പ​​ദ്ധ​​തി​​ക്ക് ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യ അ​​നു​​മ​​തി ല​​ഭി​​ച്ചി​​ല്ലെ​​ന്നാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വാ​​ദി​​ച്ച​​ത്. തു​​ട​​ർ​​ന്നാ​​ണ്​ വി​​ശ​​ദ​​മാ​​യ സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ർ​​പ്പി​​ക്കാ​​ൻ വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​യോ​​ട് നി​​ർ​​ദേ​​ശി​​ച്ച​​ത്. മേ​​യ് 29ന് ​​ഹ​​ര​​ജി വീ​​ണ്ടും പ​​രി​​ഗ​​ണി​​ച്ച​​പ്പോ​​ൾ കേ​​ന്ദ്രം സ​​മ​​യം തേ​​ടി. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​രി​​ഗ​​ണ​​ന​​ക്കെ​​ടു​​ത്ത​​പ്പോ​​ൾ സ​​ത്യ​​വാ​​ങ്​​​മൂ​​ലം സ​​മ​​ർ​​പ്പി​​ക്കു​​ക​​യോ വാ​​ദ​​ത്തി​​ന് എ​​ത്തു​​ക​​യോ പോ​​ലും ചെ​​യ്യാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സെ​​ക്ര​​ട്ട​​റി ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കാ​​ൻ കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjamGovernmentprojectcompensationouter ring road
News Summary - Compensation for those who gave up land for the Vizhinjam Outer Ring Road project is delayed
Next Story