Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിഴിഞ്ഞം വിദേശ നിക്ഷേപം ആരുമറിയാതെ?
cancel

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് വിദേശ കമ്പനിയായ എം.എസ്‌.സി 13,000 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നത് സംബന്ധിച്ച് തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ് സര്‍ക്കാറിനെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയിൽ. ആശങ്കയുണ്ടാക്കുന്നതാണ് ഈ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. അതേസമയം, സർക്കാറിനെ അറിയിക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ് വൃത്തങ്ങൾ പറയുന്നത്.

വിഴിഞ്ഞത്ത് വിദേശനിക്ഷേപം നടക്കുന്നുവെന്ന കാര്യം മാധ്യമ വാർത്തകളിലൂടെയാണ് സര്‍ക്കാറിന്‍റെ ശ്രദ്ധയിൽപെട്ടതെന്ന് പ്രതിപക്ഷനേതാവിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ധാരണപ്രകാരം സർക്കാറിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ അവര്‍ക്ക് ഒരു തരത്തിലും ഉമസ്ഥാവകാശം മാറ്റാനാകില്ല. കമ്പനീസ് ആക്ട് പ്രകാരം 75 ശതമാനത്തിന് മുകളിൽ ഓഹരികള്‍ കൊടുത്താല്‍ മാത്രമെ ഉടമസ്ഥതാ മാറ്റം നടപ്പാക്കാന്‍ പറ്റൂ.

എന്നാല്‍ കണ്‍സഷന്‍ എഗ്രിമെന്‍റ് പ്രകാരം 25 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ കൊടുത്താല്‍ ഉടമസ്ഥാവകാശ മാറ്റം നടപ്പാക്കാം. എന്നാൽ സർക്കാറിന്‍റെ അനുമതിയില്ലാതെ അവര്‍ക്ക് അത് കഴിയില്ല. അത്തരമൊരു അനുമതി തേടിയിട്ടില്ല. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതു പോലെ ചില ഉത്കണ്ഠകളുണ്ട്. അത് തീര്‍ച്ചയായും പരിശോധിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ഷിപ്പിങ് മന്ത്രാലയത്തിന്‍റെയും അനുമതി ആവശ്യമുണ്ട്. എം.എസ്.സി കമ്പനി ഒരു സാമ്പത്തിക നിക്ഷേപകർ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നല്‍ ഷിപ്പിങ് കമ്പനിയാണ്. ഏതെല്ലാം വിധത്തിലാണ് അവര്‍ വിഴിഞ്ഞത്തെ ഉപയോഗിക്കാന്‍ പോകുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

‘അ​ഞ്ചു കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കും’

അ​ഞ്ച്​ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ മാ​ത്ര​മേ തു​റ​മു​ഖ​ത്തി​ലേ​ക്കു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്​ അം​ഗീ​കാ​രം ന​ല്‍കു​ന്ന​ത് സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. അ​ഞ്ചു കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്:

01. ദേ​ശീ​യ സു​ര​ക്ഷ

ഉറപ്പാക്കും

02. പൊ​തു​ജ​ന താ​ല്‍പ​ര്യം സംരക്ഷിക്കും

03. മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യി

കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ൽ

04. എ​ല്ലാ ക​മ്പ​നി​ക​ളു​ടെ​യും നി​ക്ഷേ​പ​ത്തി​നു​ള്ള

സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കു​ക

05. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്റെ വി​ക​സ​നം

കു​ത്ത​കാ​വ​കാ​ശം സ്ഥാ​പി​ക്കു​ന്ന​ നി​ല​യിലേക്ക് -പി​ണ​റാ​യി

വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്​ അ​വ​സ​രം ഒ​രു​ക്കു​മ്പോ​ൾ രാ​ജ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ സ​ബ്​​മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. തു​റ​മു​ഖ​ത്തി​ൽ ഒ​രു ക​മ്പ​നി കു​ത്ത​കാ​വ​കാ​ശം സ്ഥാ​പി​ക്കു​ന്ന നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ.

ഒ​റ്റ​യാ​ൻ ക​മ്പ​നി നി​ശ്​​ച​യി​ക്കു​ന്ന​ത്​ പോ​ലെ​യേ തു​റ​മു​ഖ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ നീ​ങ്ങൂ എ​ന്നാ​ണെ​ങ്കി​ൽ അ​ത്​ തു​റ​മു​ഖ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തെ ബാ​ധി​ക്കും. വി​വി​ധ ക​മ്പ​നി​ക​ളു​ടെ ക​പ്പ​ലു​ക​ൾ വ​രു​ന്ന​തി​നും ഈ ​വി​ദേ​ശ​നി​ക്ഷേ​പം ത​ട​സ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. വി​ഴി​ഞ്ഞ​ത്തി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

മ​റ്റ്​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​റി​യി​ക്കാ​ൻ സ​മ​യ​മാ​യി​ല്ല -അ​ദാ​നി ഗ്രൂ​പ്

സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ അ​റി​യി​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ അ​ദാ​നി ഗ്രൂ​പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​ഹ​രി കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍ഡ് എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ര്‍ഡ് ഓ​ഫ് ഇ​ന്ത്യ​യെ (സെ​ബി)​യാ​ണ് ആ​ദ്യം അ​റി​യി​ച്ച​ത്. തു​ട​ര്‍ന്ന് നി​ര​വ​ധി അ​നു​മ​തി​ക​ള്‍ ഇ​തി​ന് ആ​വ​ശ്യ​മു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ വി​വ​ര​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച് അ​നു​മ​തി തേ​ടു​ക. തു​ട​ര്‍ന്ന് വി​ദേ​ശ നി​ക്ഷേ​പം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്‍റെ ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഏ​ജ​ന്‍സി​ക​ളെ അ​റി​യി​ച്ച് അ​നു​മ​തി തേ​ടുമെന്നും അ​ദാ​നി ഗ്രൂ​പ് വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam portadani groupforeign investmentmsc
News Summary - Vizhinjam foreign investment without government's knowledge?
Next Story