വിഴിഞ്ഞം സംഘർഷം: സമാധാന ദൗത്യസംഘത്തിെൻറ സന്ദർശനം ഇന്ന്: പ്രചാരണ ജാഥയുമായി എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘത്തിന്റെ സന്ദർശനം ഇന്ന് നടക്കും. സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എൽ.ഡി.എഫ് തീരുമാനിച്ചിരിക്കയാണ്. ജാഥ ചൊവ്വാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച സമാപിക്കും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദർശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിൽ ഉള്ളത്.
സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സമരം ഒത്തുതീർപ്പാക്കുന്നതിനായുള്ള സമവായ ചർച്ചകളും തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ലത്തീൻ അതിരൂപതാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ സമവായി നീക്കങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സമരസമിതിയും യോഗം ചേർന്നേക്കും.
എൽ.ഡി.എഫ് പ്രചാരണ ജാഥ ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി. രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. ഒൻപതിന് സമാപന സമ്മേളനം വിഴിഞ്ഞത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വികസനം സമാധാനമെന്ന പേരിലാണ് എൽ.ഡി.എഫിന്‍റെ പ്രചാരണ ജാഥ. പ്രദേശത്ത് സംഘർഷ സാധ്യത നിലനൽക്കുകയാണെന്നാണ് പൊലീസ് വിലയിരുത്തൽ. സർക്കർ ബോധപ്പൂർവ്വം പ്രകോപനം ഉണ്ടാക്കിയതാണ് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്‍റെ കാരണമെന്നാണ് ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ വായിച്ച സർക്കുലറിലെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

