Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം: സ്വ​കാ​ര്യ...

വിഴിഞ്ഞം: സ്വ​കാ​ര്യ പ​ങ്കാ​ളി​ക്ക്​ അ​ർ​ഹി​ക്കാ​ത്ത സാ​മ്പ​ത്തി​ക നേ​ട്ടം

text_fields
bookmark_border
വിഴിഞ്ഞം: സ്വ​കാ​ര്യ പ​ങ്കാ​ളി​ക്ക്​ അ​ർ​ഹി​ക്കാ​ത്ത സാ​മ്പ​ത്തി​ക നേ​ട്ടം
cancel

വി​ഴി​ഞ്ഞം തു​​റ​മു​ഖ പ​ദ്ധ​തി ക​രാർ സംബന്ധിച്ച്​ സി.എ.ജിയുടെ മറ്റു കണ്ടെത്തലുകൾ
 
* നി​ർ​മാ​താ​ക്ക​ൾ​ക്ക്​ 11ാം വ​ർ​ഷം​ത​െ​ന്ന മു​ട​ക്കി​യ 2454 ​േകാ​ടി രൂ​പ മ​ട​ക്കി ല​ഭി​ക്കും. 2030ൽ ​പ​ലി​ശ സ​ഹി​തം കി​ട്ടും. എ​ന്നാ​ൽ, 67 ശ​ത​മാ​നം പ​ണം മു​ട​ക്കു​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ വ​രു​മാ​ന വി​ഹി​തം ന​ൽ​കി​ത്തു​ട​ങ്ങേ​ണ്ട​ത്​ 2031 മു​ത​ലാ​ണ്. അ​ദാ​നി​ക്ക്​ നി​ക്ഷേ​പം പ​ലി​ശ സ​ഹി​തം മ​ട​ക്കി​ക്കി​ട്ടി​യ ശേ​ഷ​മാ​ണ്​ സ​ർ​ക്കാ​റി​ന്​ വി​ഹി​തം ന​ൽ​കാ​ൻ ആ​രം​ഭി​ക്കു​ക. 15ാം വ​ർ​ഷം മു​ത​ൽ വി​ഹി​തം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ​തി​ലൂ​ടെ സ​ർ​ക്കാ​റി​​​െൻറ വ​രു​മാ​ന ന​ഷ്​​ടം 2153 കോ​ടി. സ്വ​കാ​ര്യ പ​ങ്കാ​ളി​ക്ക്​ അ​ർ​ഹി​ക്കാ​ത്ത സാ​മ്പ​ത്തി​ക നേ​ട്ടം. വ​രു​മാ​ന വി​ഹി​തം ഒ​രു ശ​ത​മാ​നം എ​ന്ന്​​ നി​ശ്ച​യി​ച്ച​തി​നും അ​ടി​സ്​​ഥാ​ന​മി​ല്ല.
* സം​സ്​​ഥാ​ന സ​ർ​ക്കാ​ർ 1463 കോ​ടി മു​ട​ക്കി നി​ർ​മി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്​ യൂ​സ​ർ ഫീ​സ്​ പി​രി​ക്കാ​ൻ അ​ദാ​നി ഗ്രൂ​പ്പി​ന്​ അ​വ​കാ​ശ​മു​ണ്ടാ​കും. ഇ​ത്​ അ​ർ​ഹ​ത​യി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ്. തു​റ​മു​ഖ​ത്തി​ലെ ട്രാ​ഫി​ക്കി​ന​നു​സ​രി​ച്ച്​ കാ​ലാ​വ​ധി നി​ശ്ച​യി​ച്ച​തും ക​രാ​റു​കാ​ർ​ക്ക്​ അ​നു​കൂ​ലം.  കേ​ന്ദ്ര സ​ർ​ക്കാ​ർ ട്രാ​ഫി​ക്​ വ്യ​തി​യാ​ന ശ​ത​മാ​നം ര​ണ്ടി​ൽ​നി​ന്ന്​ 10 ആ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും ചെ​യ്​​തി​ല്ല. 
*100 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​റ്റു തു​റ​മു​ഖം വ​രി​െ​ല്ല​ന്നും 15 വ​ർ​ഷ​ത്തി​ന​കം വ​ന്നാ​ൽ അ​തി​ന​നു​സ​രി​ച്ച്​ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​െ​മ​ന്നും വ്യ​വ​സ്​​ഥ​യു​ണ്ട്. 51 കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ള​ച്ച​ൽ വ​രു​ന്നു​ണ്ട്​്. ഇ​തു  കാ​ലാ​വ​ധി നീ​ട്ടാ​ൻ കാ​ര​ണ​മാ​കും. ത​ങ്ങ​ൾ​ക്ക്​ ഇ​ഷ്​​ട​മു​ള്ള​വ​ർ​ക്ക്​ ഇ​ള​വു​ ന​ൽ​കാ​നും കു​റ​ഞ്ഞ ഫീ​സ്​ പി​രി​ക്കാ​നും അ​വ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​ സം​സ്​​ഥാ​ന വ​രു​മാ​ന​ത്തെ ബാ​ധി​ക്കും.
*പോ​ർ​ട്ട്​ എ​സ്​​റ്റേ​റ്റ്​ വി​ക​സ​ന ഭാ​ഗ​മാ​യി പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ അ​ട​ക്കം ക​രാ​റു​കാ​ര​ന്​ നി​ർ​മി​ക്കാ​നും ഉ​പ​ലൈ​സ​ൻ​സ്​ ന​ൽ​കാ​നും അ​ധി​കാ​രം. ക​രാ​ർ റ​ദ്ദാ​യാ​ലും ഇ​വ തു​ട​രും.  കാ​ലാ​വ​ധി ക​ഴി​യ​ു​േ​മ്പാ​ൾ കൈ​മാ​റി​യ ഭൂ​മി അ​ട​ക്കം തി​രി​ച്ചു സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കു​ന്ന വി​ഷ​യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ല്ല. 
*പ​ദ്ധ​തി​യി​ൽ സം​സ്​​ഥാ​ന​ത്തി​ന്​ ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക നേ​ട്ടം ന​ട​ത്തി​യ നി​ക്ഷേ​പ​ത്തി​ന്​ ആ​നു​പാ​തി​ക​മ​ല്ല.  67 ശ​ത​മാ​നം മു​ട​ക്കു​ന്ന (5071 കോ​ടി) സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ധ​ന​പ​ര​മാ​യ നേ​ട്ട​വും ചെ​ല​വും ത​മ്മി​ലെ വ്യ​ത്യാ​സം കാ​ണി​ക്കു​ന്ന നെ​റ്റ്​ പ്ര​സ​ൻ​റ്​ വാ​ല്യൂ(​എ​ൻ.​പി.​വി) -(മൈ​ന​സ്) 3866.33 കോ​ടി​യാ​ണ്. ഇ​േ​ൻ​റ​ണ​ൽ റേ​റ്റ്​ ഒാ​ഫ്​ റി​േ​ട്ട​ൺ (​െഎ.​ആ​ർ.​ആ​ർ).3.72 ശ​ത​മാ​ന​വും. എ​ന്നാ​ൽ, ആ​കെ 33 ശ​ത​മാ​നം മു​ട​ക്കു​ന്ന അ​ദാ​നി ഗ്രൂ​പ്പി​ന്​ (2454 കോ​ടി) എ​ൻ.​പി.​വി 607.19 കോ​ടി​യും ​െഎ.​ആ​ർ.​ആ​ർ. 15 ശ​ത​മാ​ന​വു​മാ​ണ്.  
* 40 വ​ർ​ഷ​ത്തെ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​യു​േ​​മ്പാ​ൾ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ​ക്ക്​ ന​ൽ​കേ​ണ്ട ടെ​ർ​മി​നേ​ഷ​ൻ പോ​യ​ൻ​റ്​ 19,555 കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ൽ, അ​ത്ര​യും നാ​ൾ സ​ർ​ക്കാ​റി​ന്​​ ല​ഭി​ക്കു​ന്ന ആ​കെ വ​രു​മാ​നം 13,947 കോ​ടി മാ​ത്ര​വും. അ​താ​യ​ത്​ അ​വ​ർ​ക്ക്​ ന​ൽ​കേ​ണ്ട തു​ക​യെ​ക്കാ​ൾ 5608 കോ​ടി രൂ​പ കു​റ​വ്. കാ​ലാ​വ​ധി, ഗ്രാ​ൻ​റ്​ തു​ക, സം​സ്​​ഥാ​ന സ​ർ​ക്കാ​ർ വ​രു​മാ​ന വി​ഹി​തം എ​ന്നി​വ​യെ​ല്ലാം നി​ശ്ച​യി​ച്ച​ത്​ ക​രാ​റു​കാ​ർ​ക്ക്​ 15 ശ​ത​മാ​നം ലാ​ഭം ഉ​റ​പ്പാ​ക്കും വി​ധം. ടെ​ർ​മി​നേ​ഷ​ൻ പോ​യ​ൻ​റ്​ ഹൈ​ദ​രാ​ബാ​ദ്​ മെ​ട്രോ പോ​ലെ മ​റ്റ്​ പൊ​തു-​​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തു സ​ർ​ക്കാ​റി​​​െൻറ നേ​ട്ടം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ക​രാ​റു​കാ​ർ​ക്ക്​ ​ഏ​റെ നേ​ട്ടം ന​ൽ​കു​ക​യും ചെ​യ്യും. 
*അ​ഞ്ചു​പേ​രെ യോ​ഗ്യ​രെ​ന്ന്​ ക​ണ്ട ശേ​ഷം ക​രാ​ർ വ്യ​വ​സ്​​ഥ​ക​ളി​ൽ കാ​ത​ലാ​യ മാ​റ്റം വ​രു​ത്തി​യ​ത്​ അ​വ​ർ​ക്ക്​ അ​ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യി. കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​​​െൻറ വ്യ​വ​സ്​​ഥ​ക​ൾ​ക്കും വി​രു​ദ്ധ​മാ​ണി​ത്​. 
*പ​ദ്ധ​തി​യു​ടെ മ​തി​പ്പു ചെ​ല​വു​ക​ൾ ക​ണ​ക്കു കൂ​ട്ടി​യ​ത്​ യു​ക്​​തി​ര​ഹി​ത​വും അ​ന്യാ​യ​വു​മാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത കു​ള​ച്ച​ലി​ൽ എം.​ടി.​യു​വി​ന്​ 2308.43 കോ​ടി​യാ​ണെ​ങ്കി​ൽ വി​ഴി​ഞ്ഞ​ത്തി​ന്​ അ​ത്​ 3271 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മ​തി​പ്പു വി​ല​െ​യ​ക്കാ​ൾ  130.85 കോ​ടി വ​ർ​ധി​ച്ചു. ഇ​തു​വ​ഴി നി​ർ​മാ​താ​വി​ന്​ 52.34 കോ​ടി അ​ധി​ക​സ​ഹാ​യം ല​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി. റെ​യി​ൻ മൗ​ണ്ട​ഡ്​ ​െക്ര​യി​ൻ ഒ​െ​ര​ണ്ണ​ത്തി​ന്​ മും​ബൈ തു​റ​മു​ഖ​ത്ത്​ വാ​ങ്ങി​യ​ത്​ 32.26 കോ​ടി രൂ​പ​ക്ക്. വി​ല​ക്ക​യ​റ്റം പ​രി​ഗ​ണി​ച്ചാ​ൽ പോ​ലും ഇ​ത്​ 37.34 കോ​ടി​യേ ആ​കൂ. എ​ന്നാ​ൽ, വി​ഴി​ഞ്ഞ​ത്ത്​ ക​ണ​ക്കാ​ക്കി​യ​ത്​ ഒ​ന്നി​ന്​ 75.44 കോ​ടി. എ​ട്ട്​ ക്രെ​യി​നു​ക​ൾ​ക്ക്​ 304.80 കോ​ടി അ​ധി​ക​മാ​യി ക​ണ​ക്കാ​ക്കി. റീ​ച്ച്​ സ്​​റ്റാ​ക്ക​ർ എ​ന്ന ഉ​പ​ക​ര​ണ​ത്തി​ന്​ 3.31 കോ​ടി​യാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്. സം​സ്​​ഥാ​ന തു​റ​മു​ഖ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഇ​തേ സാ​ധ​നം വാ​ങ്ങി​യ​ത്​ 2.35 കോ​ടി​ക്കും. 
* ക​ട​ൽ​ഭി​ത്തി​യു​ടെ​യും മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​​​െൻറ​യും നി​ർ​മാ​ണം ഇ.​പി.​സി(​എ​ൻ​ജി​നീ​യ​റി​ങ്​ ​െപ​ക്യൂ​ർ​മ​​െൻറ്​ ആ​ൻ​ഡ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ക​രാ​ർ) പ്ര​കാ​രം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ തി​രു​ത്തി 1463 കോ​ടി​യു​ടെ ഫ​ണ്ട​ഡ്​ വ​ർ​ക്ക്​ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ മൊ​ത്തം ചെ​ല​വും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നാ​യി. ​െട​ൻ​ഡ​ർ റ​ദ്ദാ​ക്കി​യ​േ​താ​ടെ വി​പ​ണി നി​ര​ക്ക്​ ഇ​ല്ലാ​തെ എ​സ്​​റ്റി​മേ​റ്റ്​ തു​ക​ക്ക്​ ജോ​ലി അ​ദാ​നി ഗ്രൂ​പ്പി​ന്​ ന​ൽ​കേ​ണ്ടി വ​ന്നു. ആ​ദ്യം 767 ​േകാ​ടി​യു​ടെ  മ​തി​പ്പു ചെ​ല​വാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്. ഇ​ത്​ 1210 കോ​ടി​യാ​യി ഉ​യ​ർ​ത്തു​ക​യും ഫ​ണ്ട​ഡ്​ വ​ർ​ക്ക്​ ആ​യ​തോ​ടെ 1463 കോ​ടി​യാ​യി വീ​ണ്ടും ഉ​യ​ർ​ത്തു​ക​യും ചെ​യ്​​തു. ത​ദ്ദേ​ശീ​യ​മാ​യി വാ​ങ്ങേ​ണ്ട പാ​റ​ക​ൾ​ക്കു പോ​ലും വി​ദേ​ശ വി​നി​മ​യം ബാ​ധ​ക​മാ​ക്കി. പു​ലി​മു​ട്ട്​ നി​ർ​മാ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കേ​ണ്ട പാ​റ​യു​ടെ മ​തി​പ്പു വി​ല 312.85 കോ​ടി​യാ​ണ്​ ക​ണ​ക്കാ​ക്കി​യ​ത്. എ​ന്നാ​ൽ, തു​റ​മു​ഖ എ​ൻ​ജി​നീ​യ​റി​ങ്​ വ​കു​പ്പ്​ നി​ല​വാ​രം ക​ണ​ക്കാ​ക്കു​േ​മ്പാ​ൾ  ചെ​ല​വ്​ 250.48 കോ​ടി മ​തി​യാ​കും. 62.37 കോ​ടി അ​ധി​കം.
 *പ​ദ്ധ​തി​യു​ടെ ഭൂ​മി നി​ർ​മാ​താ​വി​ന്​ പ​ണ​യം ​െവ​ക്കാ​നു​ള്ള ആ​സ്​​തി​യി​ൽ​നി​ന്ന്​ ആ​ദ്യം ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ക​രാ​റി​ൽ എ​ല്ലാ ആ​സ്​​തി​ക​ളും പ​ണ​യം ​െവ​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കി. നി​യ​മോ​പ​ദേ​ഷ്​​ടാ​ക്ക​ളു​ടെ അ​ഭി​​പ്രാ​യം ത​ള്ളി എ​ടു​ത്ത തീ​രു​മാ​നം വ​ഴി​ 548 കോ​ടി ചെ​ല​വി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി പ​ണ​​യ​പ്പെ​ടു​ത്താ​ൻ അ​ദാ​നി ഗ്രൂ​പ്പി​ന്​ അ​വ​കാ​ശം ല​ഭി​ച്ചു.

സി.എ.ജി റിപ്പോർട്ട് ഉന്നയിച്ച വിമർശനങ്ങൾക്ക് സാധൂകരണം–കോടിയേരി

വി​ഴി​ഞ്ഞം ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ.​ഡി.​എ​ഫും പാ​ർ​ട്ടി​യും ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ൾ സാ​ധൂ​ക​രി​ക്ക​പ്പെ​ട്ട​താ​യി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി.​എ.​ജി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത് പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ട് പ്രതികരിക്കാം –മന്ത്രി

 വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര​ തു​റ​മു​ഖ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​എ.​ജി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ചി​ട്ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​വും ന​യ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

സി.എ.ജി റിപ്പോർട്ട് ഗൗരവതരം ​​–സുധീരൻ

 കേ​ര​ളം പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്ന വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ വ്യ​വ​സ്​​ഥ​ക​ൾ സം​സ്​​ഥാ​ന താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന സി.​എ.​ജി റി​പ്പോ​ർ​ട്ട് അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന്​ കെ.​പി.​സി.​സി മു​ൻ​പ്ര​സി​ഡ​ൻ​റ് വി.​എം സു​ധീ​ര​ൻ. ഇ​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫേ​യ്​​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

കരാർ റദ്ദാക്കണമെന്ന്​ ഹമീദ്​ വാണിയമ്പലം

അദാനിക്ക്​ 29,217 കോടി അധികലാഭം നേടാനായി നിയമവിരുദ്ധമായി തയാറാക്കിയ വിഴിഞ്ഞം കരാർ റദ്ദാക്കണമെന്ന്​ വെൽഫെയർ പാർട്ടി സംസ്​ഥാന പ്രസിഡൻറ്​ ഹമീദ്​ വാണിയമ്പലം ആവശ്യപ്പെട്ടു. ഇനിയും നിർമാണ കാലാവധിയും കൺസെഷൻ കാലാവധിയും അദാനിക്ക്​ വർധിപ്പിച്ചുനൽകാനുള്ള വ്യവസ്​ഥകളും കരാറിലുണ്ട്​. കോടികളുടെ അഴിമതിയാണ്​ നടന്നത്​.

പൊതുസമ്പത്ത്​ കൊള്ളയടിക്കാൻ അദാനിക്ക്​ കൂട്ടുനിന്നവർ ആ​െരാക്കെയെന്ന്​ കണ്ടെത്തി ശിക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്​. കോർപറേറ്റുകളുടെ പാദസേവകരാണോ അഴിമതിക്കെതിരെ നിലപാടെടുക്കുന്നവ​രാണോ കേരളം ഭരിക്കുന്നതെന്ന്​ അറിയാനുള്ള നല്ല ഉരകല്ലായിരിക്കും വിഴിഞ്ഞം പദ്ധതിയോടുള്ള ഇടതു സർക്കാറി​​​െൻറ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjamvizhinjam project
News Summary - vizhinjam CAG report
Next Story