Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം ഓഹരി കൈമാറ്റം...

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

text_fields
bookmark_border
വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും
cancel
camera_alt

വിഴിഞ്ഞം തുറമുഖം


തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റം രാ​ഷ്ട്രീ​യ​വി​വാ​ദ​മാ​യി ക​ത്തു​ന്ന​തി​നി​ടെ വി​ഷ​യം ബു​ധ​നാ​ഴ്ച​ ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം പ​രി​ഗ​ണി​ക്കും. തു​റ​മു​ഖ ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ന്തെ​ല്ലാം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ്​ വി​വ​രം.

വി​ഴി​ഞ്ഞം വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യ​മാ​ക്കി രാ​ഷ്ട്രീ​യ​നീ​ക്കം ന​ട​ക്കു​മ്പോ​ൾ വി.​ഡി. സ​തീ​ശ​ൻ എ​ന്ത്​ വി​ശ​ദീ​ക​ര​ണ​മാ​കും ന​ൽ​കു​ക​യെ​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ വി​ഴി​ഞ്ഞം പ​ദ്ധ​തി​കൊ​ണ്ട്​ കാ​ര്യ​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​മി​ല്ലെ​ങ്കി​ലും തു​റ​മു​ഖ​ത്തി​നാ​യി ഫ​ണ്ട്​ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തു​റ​മു​ഖം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​മാ. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് യോ​ഗം വി​ളി​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ കാ​ര്യ​ത്തി​ൽ അ​ദാ​നി പോ​ർ​ട്​​സ്​ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ വ്യ​ക്​​ത​ത വ​രു​ത്തും. സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​തെ ഓ​ഹ​രി​ക​ൾ കൈ​മാ​റാ​നു​ള്ള അ​ദാ​നി പോ​ർ​ട്ടി​ന്‍റെ നീ​ക്കം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി​യും വി​ദ​ഗ്ധ സ​മി​തി​യും പ​രി​ശോ​ധി​ച്ചെ​ന്നാ​ണ്​ വി​വ​രം. ഓ​ഹ​രി​ക്കൈ​മാ​റ്റ​ത്തി​ന്റെ നി​യ​മ​സാ​ധു​ത​യും സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ നി​യ​മ​വ​കു​പ്പി​നോ​ട്​ നി​ർ​ദേ​ശി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഓ​ഹ​രി വി​ൽ​പ​ന​യി​ൽ സം​സ്ഥാ​ന താ​ൽ​പ​ര്യ​വും ദേ​ശീ​യ​സു​ര​ക്ഷ​യു​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് നീ​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. നി​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ൽ വി​ദേ​ശ ക​മ്പ​നി​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ർ സം​സ്ഥാ​ന​ത്തി​ന്​ ഏ​തൊ​ക്കെ രീ​തി​യി​ൽ ദോ​ഷം വ​രു​ത്തു​മെ​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​ത വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്. അ​ത്​ ദൂ​രീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ വ​ന്നേ​ക്കാം.

ക​രാ​റി​ലെ ഉ​ട​മ​സ്ഥാ​വ​കാ​ശ മാ​റ്റം സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളാ​ണ് വി​വാ​ദ​മാ​യ​ത്. ക​രാ​റി​ലെ 5.3 വ​കു​പ്പ് പ്ര​കാ​രം സ​ർ​ക്കാ​റി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ ഉ​ട​മ​സ്ഥാ​വ​കാ​ശ മാ​റ്റം സാ​ധ്യ​മ​ല്ല. ക​മ്പ​നി​കാ​ര്യ നി​യ​മ​പ്ര​കാ​രം 75 ശ​ത​മാ​ന​ത്തി​ല​ധി​കം ഓ​ഹ​രി​മാ​റ്റ​ത്തെ​യാ​ണ് ഉ​ട​മ​സ്ഥാ​വ​കാ​ശ മാ​റ്റ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം 25 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഓ​ഹ​രി​ക​ളു​ടെ മാ​റ്റം ഉ​ട​മ​സ്ഥാ​വ​കാ​ശ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ​വ​രും.

49 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ്​ വി​ദേ​ശ ക​മ്പ​നി​ക്ക്​ ന​ൽ​കു​ന്ന​ത്. ഇ​ത് ക​രാ​ർ ലം​ഘ​ന​ത്തി​ന് സ​മാ​ന​മാ​ണ്. അ​തേ​സ​മ​യം സ​ർ​ക്കാ​റു​മാ​യു​ള്ള ഒ​ത്തു​ക​ളി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​വു​മു​ണ്ട്. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtvizhinjam portadani groupCabinet meet
News Summary - Vizhinjam: Cabinet to Discuss Today
Next Story