Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞത്ത്​ നിന്ന്​...

വിഴിഞ്ഞത്ത്​ നിന്ന്​ കാണാതായ നാല്​ മൽസ്യതൊഴിലാളികൾ തിരിച്ചെത്തി

text_fields
bookmark_border
vizhinam-fisherman 20-07-19
cancel

തിരുവനന്തപുരം: വിഴിഞ്ഞത്ത്​ നിന്ന്​ കാണാതായ നാല്​ മൽസ്യതൊഴിലാളികൾ തിരിച്ചെത്തി​. ശനിയാഴ്​ച ഉച്ചക്ക്​ 12 മണ ിയോടെയാണ്​ മൽസ്യതൊഴിലാളികൾ തിരിച്ചെത്തിയത്​. നാല്​ ദിവസമായി ഇവർക്കായി തെര​ച്ചിൽ നടത്തുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച്​ വിഴിഞ്ഞത്ത്​ നിന്ന്​​ പോയ മൽസ്യത്തൊഴിലാളികളാണ്​ ഇവരെ കണ്ടെത്തിയത്​.

അതേസമയം, സംസ്ഥാനത്ത്​ കനത്ത മഴ ഇപ്പോഴും തുടരുകയാണ്​. ചൊവ്വാഴ്​ച വരെ മഴ തുടരുമെന്നാണ്​ കാലാവസ്ഥ പ്രവചനം. എല്ലാ ജില്ലകളിലും ജാഗ്രത പുലർത്താൻ കേന്ദ്രകാലാവസ്ഥ വകുപ്പ്​ നിർദേശം നൽകിയിട്ടുണ്ട്​. മൽസ്യതൊഴിലാളികളോട്​ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്​.

ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്​. നിലവിൽ 2307.12 അടിയാണ്​ ഇടുക്കി ഡാമിലെ ജലനിരപ്പ്​. ജലനിരപ്പ്​ ഉയർന്നതിനെ തുടർന്ന്​ സംസ്ഥാനത്ത്​ പല ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsVizhinam fisherman
News Summary - Vizhinam Fisherman missing-Kerala news
Next Story