Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം ആ​ക്രമണം:...

വിഴിഞ്ഞം ആ​ക്രമണം: സംസ്ഥാനത്ത് ജാഗ്രത നിർദേശം; അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം

text_fields
bookmark_border
വിഴിഞ്ഞം ആ​ക്രമണം: സംസ്ഥാനത്ത് ജാഗ്രത നിർദേശം; അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം
cancel

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദേശം. എല്ലാ ജില്ലയിലും പൊലീസ്​ വിന്യാസം ശക്തമാക്കാൻ​ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്​കുമാർ നിർദേശം നൽകി. അവധിയിലുള്ള പൊലീസുകാരോട്​ തിരിച്ചെത്താനും ആവശ്യപ്പെട്ടു.

തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നും എ.ഡി.ജി.പി നിർദേശിച്ചു. ഈ പ്രദേശങ്ങളിൽ പ്രത്യേകം പട്രോളിങ്​ നടത്തണം. ഡി.ഐ.ജിമാരും ഐ.ജിമാരും നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കണം​.

പ്രതിഷേധങ്ങൾ മറ്റു​ ജില്ലകളിലേക്കും മാറാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ്​ ജാഗ്രത നിർദേശം. രഹസ്യാന്വേഷണ വിഭാഗവും സമാന റിപ്പോർട്ട്​ നൽകിയിരുന്നു. വിഴിഞ്ഞത്ത്​ അക്രമം തടയുന്നതിൽ​ പൊലീസിന്​ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾക്കിടെയാണ്​ കരുതൽ നടപടി. തീരദേശ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ്​ നടത്തുക. വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinam port
News Summary - Vizhinam attack: alert in the state; Policemen on leave should return
Next Story