ശരീരം മണ്ണിലലിഞ്ഞാലും വിവേകാനന്ദന്‍റെ ഹൃദയം ഇനിയും മിടിക്കും
text_fieldsrepresentative image
കോഴിക്കോട്: അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച 59കാരന്‍റെ അവയവങ്ങൾ നിരവധി പേർക്ക് ജീവരക്ഷയാകും. ദേശീയപാത ബൈപാസ് ഹോട്ടലിലെ ജീവനക്കാരനായ പന്തീരങ്കാവ് സ്വദേശി വിവേകാനന്ദന്‍റെ ഹൃദയമടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്.
വീടിനടുത്തുവെച്ച് സ്കൂട്ടറിൽനിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റ വിവേകാനന്ദനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്കമരണം ഉറപ്പിച്ചതോടെയാണ് ഹൃദയവും കരളും വൃക്കയുമടക്കം ദാനം ചെയ്യാൻ തീരുമാനിച്ചത്. മെട്രോമെഡ് ആശുപത്രിയിൽ ചികിത്സയിലുള്ള മലപ്പുറം പാങ് സ്വദേശി തസ്നിമിനാണ് (33) ഹൃദയം ദാനം ചെയ്യുന്നത്. പുലർച്ചയോടെ ശസ്ത്രക്രിയ നടപടികൾ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

