Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിക്കായി...

തോമസ് ചാണ്ടിക്കായി വാദിക്കാന്‍ കോൺഗ്രസ് എം.പി

text_fields
bookmark_border
vivek thankha
cancel

കൊ​ച്ചി: കാ​യ​ൽ​ഭൂ​മി കൈ​യേ​റ്റ​ക്കേ​സി​ൽ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കു​വേ​ണ്ടി കോ​ൺ​ഗ്ര​സ്​ രാ​ജ്യ​സ​ഭ എം.​പി​കൂ​ടി​യാ​യ മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക്​ ത​ൻ​ഖ ചൊ​വ്വാ​ഴ്​​ച ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.മ​ന്ത്രി ന​ൽ​കി​യ​തും മ​ന്ത്രി​ക്കെ​തി​രാ​യ​തു​മാ​യ ഹ​ര​ജി​ക​ൾ ഒ​ന്നി​ച്ചാ​കും ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കു​ക. ടു-​ഡി കോ​ട​തി​യി​ൽ എ​ട്ടാ​മ​ത്തെ ഇ​ന​മാ​യാ​ണ്​ ​കാ​യ​ൽ കൈ​യേ​റ്റ​ക്കേ​സ്​ പ​രി​ഗ​ണ​ന​ക്കെ​ത്തു​ക. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത്​ അം​ഗം ബി.​കെ. വി​നോ​ദ്, ക​രി​വേ​ലി പാ​ട​ശേ​ഖ​ര​സ​മി​തി, തൃ​ശൂ​ർ വേ​ലൂ​പ്പാ​ടം സ്വ​ദേ​ശി ടി.​എ​ൻ. മു​കു​ന്ദ​ൻ എ​ന്നി​വ​ർ തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​​​െൻറ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 

ഇൗ ​ഹ​ര​ജി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ഗ​ണി​ച്ച​പ്പോ​ൾ ന​വം​ബ​ർ 14ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​കേ​ണ്ട സ്​​റ്റേ​റ്റ് അ​റ്റോ​ണി അ​വ​ധി​യി​ലാ​യ​തി​നാ​ലാ​യി​രു​ന്നു ഇ​ത്.അ​തേ​സ​മ​യം, കാ​യ​ൽ ഭൂ​മി കൈ​യേ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ക​ല​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ൾ​ക്കെ​തി​രെ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് സിം​ഗി​ൾ​ബെ​ഞ്ചി​ൽ​നി​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ചി​​ന്​ മു​ന്നി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കലക്ടർക്കെതിരെ തോമസ് ചാണ്ടിയുടെ സഹോദരൻ 
ആ​ല​പ്പു​ഴ: വി​വാ​ദ ഭൂ​മി-​കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച ആ​ല​പ്പു​ഴ ക​ല​ക്ട​ർ ടി.​വി. അ​നു​പ​മ​ക്കെ​തി​രെ മ​ന്ത്രി​യു​ടെ സ​ഹോ​ദ​ര​ൻ തോ​മ​സ് കെ. ​തോ​മ​സ് രം​ഗ​ത്ത്. റി​പ്പോ​ർ​ട്ട് സം​ശ​യ​ക​ര​മാ​ണെ​ന്നും ക​ല​ക്ട​ർ ആ​ർ​ക്കോ വേ​ണ്ടി പ്ര​വ​ർ​ത്തി​െ​ച്ച​ന്നും തോ​മ​സ് കെ. ​തോ​മ​സ് ആ​രോ​പി​ച്ചു. സ​ത്യം തെ​ളി​യി​ക്കാ​ൻ സു​പ്രീം​കോ​ട​തി​വ​രെ പോ​കും. മ​ന്ത്രി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി. ഗൂ​ഢാ​ലോ​ച​ന വെ​ളി​പ്പെ​ടു​ത്താ​ൻ കോ​ട​തി​ക്ക് മാ​ത്ര​മെ സാ​ധി​ക്കൂ. അ​തു​കൊ​ണ്ടാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും മ​ന്ത്രി രാ​ജി​വെ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandymalayalam newsviveak thankhaAdvocate appearedin hc
News Summary - vivek thankha a rajya sabha member from madhya pradesh will appeared for thomas chandy case in hc - kerala news
Next Story