Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vismaya and kiran
cancel
Homechevron_rightNewschevron_rightKeralachevron_right'വിസ്​മയ സ്​ത്രീധന...

'വിസ്​മയ സ്​ത്രീധന സ​മ്പ്രദായത്തിന്‍റെ ഇര, കേസ്​ ഒഴിവാക്കാൻ​ ഒപ്പിട്ട്​ നൽകിയതിന്‍റെ വിലയാണ്​ അവളുടെ ജീവൻ'

text_fields
bookmark_border

തിരുവനന്തപുരം: ശാസ്​താംകോട്ടയിൽ തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ സ​്ത്രീധന സ​മ്പ്രദായത്തിന്‍റെ ഇരയാ​െണന്ന്​ സഹോദരൻ വിജിത്ത്​. 'കിരണിന്‍റെ കുടുംബം സ്വത്തും സ്വർണവും ആവശ്യപ്പെട്ടത്​ വിവാഹ നിശ്ചയശേഷമാണ്​​. സ്​ത്രീധന സ​മ്പ്രാദയം മാറാതെ ഇതിന്​ ഒരു മാറ്റവും വരില്ല. ഓരോ ആഴ്ചയും പുതിയ കേസുകളാണ്​ വരുന്നത്​. നല്ല രീതിയിലായിരുന്നു മാട്രിമോണിയൽ വഴി ആലോചന വന്നത്​. സർക്കാർ ഉദ്യോഗസ്​ഥൻ, എസ്​.ഐ റാങ്കിങ്ങിലുള്ള ആൾ എന്നതിനാൽ വേറൊ ഒന്നും ആലോചിച്ചില്ല. വിവാഹ നിശ്ചയിച്ച ശേഷമാണ്​ അവർ എന്തുകൊടുക്കുമെന്ന്​ ചോദിച്ചത്​. മാന്യമായിട്ടുള്ള സ്വർണവും സ്​ഥലവും നൽകാണെന്ന്​ പറഞ്ഞു.

കല്യാണം കഴിഞ്ഞ്​ നാല്​ ദിവസം മുതൽ മർദനം തുടങ്ങി​. ഒരിക്കൽ കിരൺ വീട്ടിൽ വന്ന്​ മർദിച്ചിരുന്നു. അതിനെതിരെ പരാതി നൽകിയതിനാൽ, ​ഫെബ്രുവരിയിൽ നടന്ന തന്‍റെ കല്യാണത്തിന്​ കിരണിന്‍റെ കുടുംബത്തിൽനിന്ന്​ ആരും വന്നില്ല. ഉദ്യോഗസ്​ഥനാണെന്ന അഹങ്കാരം​ എപ്പോഴും കാണിച്ചു. എനിക്ക്​ ഒന്നും സംഭവിക്കില്ലെന്ന വിചാരമായിരുന്നു. ഇനി ഒരിക്കലും മർദിക്കില്ലെന്ന് പറഞ്ഞതിന്​ അനുസരിച്ചാണ്​ മധ്യസ്​ഥ ചർച്ചയിൽ കേസ്​ പിൻവലിക്കുകയാണെന്ന്​ ഒപ്പിട്ടുനൽകിയത്​. ആ ഒപ്പ്​ കാരണം​ ഇപ്പോൾ നഷ്​ടമായത്​ അവളുടെ ജീവനാണ്​' -വിജിത്ത്​ പറഞ്ഞു.

നീതി കിട്ടുമെന്ന പരിപൂർണ വിശ്വാസം തനിക്കുണ്ടെന്ന്​ വിസ്​മയയുടെ പിതാവ്​ ത്രിവിക്രമൻ നായർ പറയുന്നു​. 'എന്‍റെ പാർട്ടിയിലും സർക്കാറിലും എനിക്ക്​ വിശ്വാസമുണ്ട്​. മകളുടേത്​ കൊലപാതകം തന്നെയാണ്​. ആത്​മഹത്യയുടെ യാതൊരു ലക്ഷണവും കാണാനില്ല' -പിതാവ്​ കൂട്ടിച്ചേർത്തു.

ഒരു മകൾക്കും ഇതുപോലെയൊരു അനുഭവം ഉണ്ടാകരുതെന്ന്​ മാതാവ്​ സജിത വിലപിക്കുന്നു​. 'പ്രതിയെ നിയമത്തിന്​ മുന്നിൽ കൊണ്ടുവന്ന്​ പരമാവധി ശിക്ഷ നൽകണം. ഭർതൃവീട്ടിൽ പ്രശ്​നമുള്ള കാര്യം പലതവണ​ പറഞ്ഞിരുന്നു. എന്നാൽ, എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. നാട്ടുകാർ പലതും പറയുമെന്ന്​ കരുതി സ്വന്തം വീട്ടിലേക്ക്​ മടങ്ങിയില്ല.

കിരണിന്‍റെ കൂടെ നിൽക്കാൻ തന്നെയായിരുന്നു തീരുമാനം. മർദിക്കാറുണ്ടെങ്കിലും വീട്ടിലേക്ക്​ വരണമെന്ന്​ പറഞ്ഞിരുന്നില്ല. അതിനാലാണ്​ കൊണ്ടുവരാതിരുന്നത്​. ഭർതൃവീട്ടുകാർ ഫോൺ വിളിക്കാനും മെസേജ്​ അയക്കാനും സമ്മതിക്കില്ലായിരുന്നു. ഒളിച്ചിരുന്നാണ്​ വിളിക്കാറ്​​.

താൻ​ വിളിക്കുന്നത്​ കിരണിന്​ ഇഷ്​ടമില്ലായിരുന്നു. ഒരിക്കൽ അത്​ തന്നോട്​ നേരിട്ട്​ തന്നെ പറഞ്ഞിട്ടുണ്ട്​. കിരണിന്‍റെ കുടുംബവും കാര്യമായി തങ്ങളോട്​ സമ്പർക്കം പുലർത്തിയിരുന്നില്ല.

കിരണിന്‍റെ അമ്മ അവനെ എപ്പോഴും ന്യായീകരിച്ച് കൂടെയുണ്ടായിരുന്നു. മരിക്കുന്നതിന്‍റെ തലേദിവസം ഫോൺ വിളിച്ച്​ പരീക്ഷ ഫീസ്​ ചോദിച്ചിരുന്നു മകൾ. കിരൺ പൈസ നൽകാറില്ല. ബി.എ.എം.എസ്​ പഠനം കഴിഞ്ഞ്​ നല്ലൊരു ജോലി നേടണമെന്നായിരുന്നു അവളുടെ ആഗ്രഹം.

കഴിഞ്ഞ ​ഫാദേഴ്​സ്​ ഡേക്ക്​ അച്​ഛനെ വിളിച്ച്​ ആശംസകൾ നേരിന്നിരുന്നു. എന്നാൽ, ഇത്​ കണ്ട്​ ഫോൺ വലിച്ചെറിഞ്ഞു. പിന്നെ ഉപദ്രവം തുടങ്ങി. കിരൺ നല്ല ദേഷ്യക്കാരനാണ്​. ഇതിലും നല്ല സ്വത്തും പെണ്ണും​ കിട്ടുമെന്ന്​ അവൻ ഇടക്കിടക്ക്​ പറയുമായിരുന്നു. സ്​ത്രീധനമായ 100 പവനിൽ 80 പവൻ മാത്രമാണ്​ നൽകിയിട്ടുള്ളത്​. പിന്നെ കാറും സ്വത്തും നൽകിയിരുന്നു. കാർ അപകടത്തിൽപെട്ട്​ തകർന്നിരിക്കുകയാണ്​. കൂടുതൽ മൈലേജുള്ള വാഹനവും കിരൺ ആവശ്യപ്പെട്ടിരുന്നു' -സജിത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vismaya death
News Summary - 'vismaya is the victim dowry syste'
Next Story