Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നരബലി ഭവന സന്ദര്‍ശനം 50 രൂപ'; ഭഗവല്‍ സിങ്ങിന്റെ വീട് കാണാനെത്തുന്നവർക്ക് 'സഹായ'വുമായി ഓട്ടോ ഡ്രൈവർ

text_fields
bookmark_border
നരബലി ഭവന സന്ദര്‍ശനം 50 രൂപ; ഭഗവല്‍ സിങ്ങിന്റെ വീട് കാണാനെത്തുന്നവർക്ക് സഹായവുമായി ഓട്ടോ ഡ്രൈവർ
cancel

ഇലന്തൂർ: ഇലന്തൂരിൽ നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട് കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകളെത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഓരോ ദിവസവും നരബലി നടന്ന വീട്ടിലേക്ക് വഴി ചോദിച്ച് ആളു​കൾ എത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവരെ 'സഹായിക്കാൻ' രംഗത്തെത്തിയിരിക്കുകയാണ് നാട്ടിലെ ഓട്ടോ ഡ്രൈവറായ ഗിരീഷ്. 'നരബലി ഭവന സന്ദര്‍ശനം 50 രൂപ' എന്നെഴുതി ഓട്ടോയുടെ മുൻ ​ഗ്ലാസിൽ ഒട്ടിച്ചിരിക്കുകയാണ് ഇദ്ദേഹം.

'ആദ്യശ്രീ തംബുരു' എന്ന് പേരിട്ട ഓട്ടോറിക്ഷയാണ് ഗീരീഷ് ഓടിക്കുന്നത്. 50 രൂപ നൽകിയാൽ ഇലന്തൂര്‍ ജങ്ഷനില്‍ നിന്ന് ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഇദ്ദേഹം ഓട്ടോയിലെത്തിക്കും. ഞായറാഴ്ച മാത്രം 1200 രൂപയുടെ ഓട്ടം കിട്ടിയെന്നാണ് ഗിരീഷ് പറയുന്നത്. പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും ഭഗവല്‍സിങ്ങിന്റെ വീട് കാണാനുളള ആളുകളുടെ കൗതുകം അടങ്ങുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story