ശബരിമലയിൽ ശുചീകരണവുമായി വിശുദ്ധിസേന; വിലങ്ങുതടിയായി ജീവനക്കാർ
text_fieldsശബരിമല: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേന അഹോരാത്രം നടത്തുന്ന ശുചീകരണ പ്രവര്‍ത് തനങ്ങൾ വൃഥാവിലാക്കുന്ന നടപടിയുമായി ദേവസ്വം ബോർഡിലേതടക്കമുള്ള ജീവനക്കാർ. സന്നിധാനത്തിെൻറ മുക്കും മുലയും ശുചീകരിക്കാന്‍ രാപകലന്യേ വിശുദ്ധസേന പണിപ്പെടുമ്പോൾ സന്നിധാനത്തെ ഒഴിഞ്ഞ കോണുകളിൽ ദേവസ്വം ബോര്‍ഡ് അടക്കമുളള മറ്റ് ജീവനക്കാർ തന്നെ മാലിന്യം തള്ളുന്നതാണ് വിശുദ്ധ സേനാംഗങ്ങളെ കുഴയ്ക്കുന്നത്.
ശ്രീകോവിലിന് പിന്‍വശത് തുള്ള അരവണ നിര്‍മ്മാണ പ്ലാന്റിന് സമീപം ദേവസ്വം ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് മധ്യഭാഗത്തായാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പഴയ ഫയലുകളും രജിസ്റ്റര്‍ ബുക്കുകളും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോക്‌സുകളും അടങ്ങുന്ന മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയും വിശുദ്ധ സേനാംഗങ്ങളുടെ ശ്രദ്ധ പതിയാത്ത ഇടമായതിനാല്‍ ഇവിടെ അനുദിനം മാലിന്യ നിക്ഷേപം പെരുകുകയാണ്. അന്നദാന മന്ദിരത്തിന്റെ പിറകിലുളള വഴികളിലും മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്.
900 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 205, നിലയ്ക്കല്‍ 360, പന്തളം 25, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ട വകുപ്പുകള്‍തന്നെ ശബരിമലയെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നത്.
തുച്ഛമായ വേതനത്തിലാണ് വിശുദ്ധിസേനാംഗങ്ങള്‍ സന്നിധാനത്ത് ജോലിചെയ്യുന്നത്. വേതനത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ഇരട്ടിപ്പണിയാണ് സന്നിധാനത്തെ ചില വകുപ്പുകള്‍ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സന്നിധാനം, മാളികപ്പുറം, പാണ്ടിത്താവളം, വലിയ നടപ്പന്തല്‍ തുടങ്ങി പമ്പമുതല്‍ തിരുമുറ്റംവരെ നിരവധി വേസ്റ്റ് ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ടങ്കിലും വേണ്ടത്ര ഉപാകാരപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
