Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷു-റമദാൻ ഫെയറുകൾ 12 മുതൽ

text_fields
bookmark_border
supplyco, Vishu Ramadan fair
cancel

തിരുവനന്തപുരം: സപ്ലൈകോയുടെ വിഷു-റമദാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ11ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പ‍ർ മാര്‍ക്കറ്റ് പരിസരത്ത് നടക്കും.

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 14 ജില്ല ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാര്‍ക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. താലൂക്ക് ആസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ.

വിഷുവിനും റമദാനും സ്പെഷൽ വിഭവങ്ങൾ തയാറാക്കുന്നതിനാവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ പ്രത്യേക വിലക്കിഴിവിൽ ഫെയറുകളിൽ വിൽപന നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vishu-Ramadan fairs from April 12
Next Story