Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷുക്കണി ദർശനം:...

വിഷുക്കണി ദർശനം: ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല

text_fields
bookmark_border
വിഷുക്കണി ദർശനം: ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല
cancel

ഗു​രു​വാ​യൂ​ര്‍: വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​ന​മി​ല്ലെ​ന്ന് ദേ​വ ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സും അ​ഡ്​​മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി. ശി​ശി​റും അ​റി​യി​ച്ചു. മേ​ൽ​ശാ​ന ്തി​ക്കും ചു​മ​ത​ല​യു​ള്ള കീ​ഴ്​​ശാ​ന്തി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. വി​ഷു ന​മ​സ്​​കാ​ര സ​ദ്യ ര​ണ്ടു​പേ​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. പ​ക​ർ​ച്ച ഉ​ണ്ടാ​വി​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തൃ​പ്പു​ക​ക്ക് ശേ​ഷം ശാ​ന്തി​യേ​റ്റ കീ​​​ഴ്​​ശാ​ന്തി ക​ണി​യൊ​രു​ക്കും. ശ്രീ​കോ​വി​ലി​​െൻറ മു​ഖ​മ​ണ്ഡ​പ​ത്തി​ലാ​ണ് ക​ണി​യൊ​രു​ക്കു​ക. ഓ​ട്ടു​രു​ളി​യി​ല്‍ ഉ​ണ​ക്ക​ല്ല​രി, നാ​ളി​കേ​രം, ച​ക്ക, മാ​മ്പ​ഴം, ഗ്ര​ന്ഥം, വാ​ല്‍ക്ക​ണ്ണാ​ടി, സ്വ​ര്‍ണം, പു​തു​പ്പ​ണം, കൊ​ന്ന​പ്പൂ​വ് എ​ന്നി​വ​യാ​ണ് ക​ണി​യാ​യി ഒ​രു​ക്കു​ക. പു​ല​ർ​െ​ച്ച 2.15ന് ​ശ്രീ​കോ​വി​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന മേ​ല്‍ശാ​ന്തി സു​മേ​ഷ് ന​മ്പൂ​തി​രി ക​ണി​യൊ​രു​ക്കി​യ​ത് ആ​ദ്യം ഗു​രു​വാ​യൂ​ര​പ്പ​നെ കാ​ണി​ക്കും. തു​ട​ര്‍ന്ന് അ​ല​ങ്കാ​ര​ത്തോ​ടു​കൂ​ടി​യ സ്വ​ര്‍ണ തി​ട​മ്പ് പൊ​ന്‍പീ​ഠ​ത്തി​ല്‍ എ​ഴു​ന്ന​ള്ളി​ച്ച് വെ​ക്കും. മു​ന്നി​ല്‍ ക​ണി​ക്കോ​പ്പു​ക​ളും ഒ​രു​ക്കി​വെ​ക്കും. തു​ട​ർ​ന്ന് ശ്രീ​ല​ക വാ​തി​ൽ തു​റ​ക്കും. മൂ​ന്ന് വ​രെ​യാ​ണ് വി​ഷു​ക്ക​ണി ദ​ർ​ശ​നം.

Show Full Article
TAGS:guruvayur temple vishu kerala news malayalam news 
News Summary - Vishu celebrations-Kerala news
Next Story