'പോറ്റിയേ കേറ്റിയേ...സ്വർണം ചെമ്പായി മാറ്റിയേ..'; വൈറൽ പാട്ടെഴുതിയ കുഞ്ഞബ്‌ദുള്ളയെ വീഡിയോകോൾ വിളിച്ച് പി.സി വിഷ്ണുനാഥ്
text_fieldsപാട്ടെഴുതിയ കുഞ്ഞബ്ദുള്ളയുമായി വിഡിയോ കോളിൽ സംസാരിക്കുന്ന പി.സി.വിഷ്ണുനാഥ്, കുഞ്ഞബ്ദുള്ള
കൊച്ചി: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടൊപ്പം വൈറലായ പാരഡി ഗാനമാണ് 'പോറ്റിയേ കേറ്റിയേ സ്വർണം ചെമ്പായ മാറ്റിയേ..' എന്ന് തുടങ്ങുന്ന ഗാനം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാറിനും സി.പി.എമ്മിനുമെതിരെ ഇറക്കിയ പാരഡി ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയായിരുന്നു. ട്രെന്റിനൊപ്പം പാട്ട് ആലപിച്ച് യു.ഡി.എഫ് നേതാക്കളും രംഗം കൈയടക്കി.
മാധ്യമങ്ങൾക്ക് മുന്നിൽ ആലപിച്ച് കെ.പി.സി.സിയുടെ വർക്കിങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. കൂടാതെ പാട്ട് എഴുതിയ കുഞ്ഞബ്ദുള്ള എന്ന ഗാനരചയിതാവിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പാടികേൾപ്പിക്കുകയും ചെയ്തു വിഷ്ണുനാഥ്. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിനിടെ അവതാരകൻ കുഞ്ഞബ്ദുള്ളയെ വിഡിയോ കോളിൽ വിഷ്ണുനാഥിന് കണക്ട് ചെയ്തുകൊടുക്കുകയായിരുന്നു.
ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറം ഖത്തറിലെ പ്രവാസികൾക്കിടയിൽ സുപരിചിതനാണ്. ബിസിനസ് സംരംഭവുമായി നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ അദ്ദേഹം കോഴിക്കോട് നാദാപുരം സ്വദേശിയാണ്. 600 ഓളം പാട്ടുകൾ എഴുതിയ അദ്ദേഹം തന്റെ 120ഓളം മാപ്പിളപാട്ടുകളുടെ സമാഹാരമായ 'വർണ്ണചരിത്രം' എന്ന പുസ്തകവും ഒടുവിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

