ജോലി നഷ്ടമാവില്ല; വിഷ്‌ണുവിൻെറ ‘ജീവിതരേഖ’കൾ തിരിച്ചുകിട്ടി
text_fieldsതൃശൂർ: നാലുദിവസമായി ഊണും ഉറക്കവുമില്ലാതെ തൃശൂർ നഗരത്തിൽ അലഞ്ഞുനടന്ന ഗൂഡല്ലൂർ സ്വദേശി വിഷ്‌ണുപ്രസാദിന് ശ്വ ാസം നേരെവീണു, നഷ്ടപ്പെട്ട പാസ്‌പോർട്ടും സർട്ടിഫിക്കറ്റുകളുമടങ്ങുന്ന ‘ജീവിതരേഖ’കൾ തിരിച്ചുകിട്ടി.
വെള്ള ിയാഴ്‌ച തേക്കിൻകാട് മൈതാനിയിൽ നിന്നാണ് വിഷ്ണുവിെൻറ കാണാതായ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു യുവാക്കൾക്ക് കിട്ടിയത്.
തളിക്കുളം സ്വദേശി ഷാഹിദ്, സുഹൃത്ത് പത്താംകല്ല് സ്വദേശി ഇമ്രാൻ എന്നിവർക്ക് കിട്ടിയ ബാഗ് െപാലിസ് സ്റ്റേഷനിലെത്തിക്കുകയും െപാലീസ് വിഷ്‌ണുവിന് കൈമാറുകയുമായിരുന്നു. ബാഗിലുണ്ടായിരുന്ന എസ്.എസ്.എൽ.സി, ബിരുദ സർട്ടിഫിക്കറ്റുകൾ നഷ്ടമായി.
കഴിഞ്ഞ ഞായറാഴ്ച തൃശൂർ റെയിൽവേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിപ്പോയപ്പോഴാണ് വിഷ്ണുവിെൻറ ബാഗ് മോഷണം പോയത്. രേഖകൾ കിട്ടിയിട്ട് കാര്യമില്ലാത്തതിനാലാകാം മോഷ്ടാവ് അത് ഉപേക്ഷിച്ചുപോയത്. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഹോട്ടൽ മാനേജ്മെൻറ് ബിരുദധാരിയായ വിഷ്‌ണുവിന് ജർമനിയിലെ കപ്പൽ കമ്പനിയിൽ ജോലി ലഭിച്ചിരിക്കെയാണ് രേഖകൾ നഷ്ടപ്പെട്ടത്. അവിടെ ഹാജരാക്കേണ്ട സാക്ഷ്യപത്രങ്ങളും മറ്റു സർട്ടിഫിക്കറ്റുകളുമായിരുന്നു ബാഗിൽ. ജർമനിയിലേക്ക് പോകുന്നതുവരെ ചെലവിന് പണം കണ്ടെത്താൻ തൃശൂരിലെ ഹോട്ടലിൽ േജാലിക്കെത്തിയതായിരുന്നു ഈ 27കാരൻ. ബാഗ് കണ്ടെത്താൻ നഗരത്തിലെല്ലായിടത്തും അലഞ്ഞുനടക്കുകയായിരുന്നു വിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
