വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കാവ്യകേരളത്തിെൻറ വിട
text_fieldsവിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കുന്നതിന് മുമ്പായി സർക്കാറിനായി ഔദ്യോഗിക ബഹുമതി അർപ്പിക്കുന്ന െപാലീസ്
സേനാംഗങ്ങൾ
തിരുവനന്തപുരം: മലയാളത്തിെൻറ പ്രിയകവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കാവ്യകേരളം വിടനല്‍കി. തൈക്കാട് ശാന്തികവാടത്തില്‍ ചെറുമക്കളും ചെറുമകളുടെ മകനും ഉള്‍പ്പെടുന്ന തലമുറ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. സര്‍ക്കാറിെൻറ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി. തൈക്കാെട്ട വസതിയായ ശ്രീവല്ലിയിലും തൈക്കാട് ഭാരത് ഭവനിലും നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മകള്‍ അദിതിയുടെ മകന് ഗൗതം കൃഷ്ണന്, ചെറുമകള്‍ ഗായത്രി കൃഷ്ണെൻറ മകന് നാലുവയസ്സുള്ള ദേവപ്രകാശ്, മകള്‍ അപര്‍ണയുടെ മകന് നാരായണന് കക്കാട് എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ആണ്മക്കളില്ലാത്ത വിഷ്ണുനാരായണന്‍ നമ്പൂതിരി ഉപനയനം നടത്തിയ ബന്ധുവായ സതീഷ് പ്രധാന കാര്‍മികനായി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ബ്രാഹ്മണ നമ്പൂതിരി സമുദായത്തിലെ ആചാരപ്രകാരമായിരുന്നു അന്ത്യചടങ്ങുകള്‍ നടത്തിയത്. ഭാര്യ സാവിത്രി, മക്കളായ അദിതി, അപര്‍ണ എന്നിവരും അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു.തൈക്കാട് ഭാരത് ഭവനില്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. എഴുത്തച്ഛന് പുരസ്കാരം, പത്മശ്രീ എന്നിവക്ക് ലഭിച്ച ബഹുമതിപത്രങ്ങള്ക്ക് നടുവില്‍ കവിയുടെ ഛായാചിത്രത്തിന് സമീപത്താണ് മൃതദേഹപേടകം െവച്ചത്.
പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ അനുശോചന സന്ദേശങ്ങളും മൃതദേഹത്തിന് സമീപം െവച്ചു. പ്രഫ. വി. മധുസൂദനന്‍നായര്‍, ഡോ. ആനന്ദ് കാവാലം, ഗിരീഷ് പുലിയൂര്, വിനോദ് വൈശാഖി, എന്‍.എസ്. സുമേഷ് കൃഷ്ണന് തുടങ്ങിയവര്‍ കവിതകള്‍കൊണ്ട് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡോ. ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ ഒ. രാജഗോപാല്‍, വി.കെ. പ്രശാന്ത്, മുന്‍ ചീഫ് സെകട്ടറി ജിജി തോംസണ്‍, എ.ഡി.ജി.പി ബി. സന്ധ്യ, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

