വിശാഖപട്ടണത്തെ വാതകച്ചോർച്ച: സംസ്ഥാനത്തെ വ്യവസായ ശാലകൾക്ക് പ്രത്യേക നിർദേശം
text_fieldsകൊച്ചി: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ, കേരളത്തിലെ ഉയർന്ന അപകടസാധ്യത (എം.എ.എച്ച്) വ്യവസായ ശാലകൾ തുറക്കുേമ്പാൾ പാലിക്കേണ്ട കർശന മാർഗനിർദേശങ്ങൾ നൽകി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (െപസോ). സംസ്ഥാനത്തെ 37 എം.എ.എച്ച് വ്യവസായ ശാലകൾക്കാണ് പ്രത്യേക നിർദേശങ്ങളും സർക്കുലറും നൽകിയത്.
പെസോ കേരള ലക്ഷദ്വീപ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ.ആർ. വേണുഗോപാലാണ് സർക്കുലർ ഇറക്കിയത്. ഏറെനാൾ പ്രവർത്തിക്കാത്തതുമൂലം സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത കുറയാൻ സാധ്യതയുണ്ട്. അപകടസാധ്യതയേറിയ 19 എൽ.പി.ജി സംഭരണ കേന്ദ്രങ്ങളും മൂന്ന് ക്ലോറിൻ കേന്ദ്രവും രണ്ട് അമോണിയ കേന്ദ്രവും കേരളത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
