Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിസ വാഗ്ദാനം ചെയ്ത് ...

വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി ഏജന്‍റ്​ മുങ്ങി

text_fields
bookmark_border
വിസ വാഗ്ദാനം ചെയ്ത്  കോടികള്‍ തട്ടി ഏജന്‍റ്​ മുങ്ങി
cancel

കൂ​ട്ടി​ക്ക​ല്‍: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ വി​സ വാ​ഗ്ദാ​നം ചെ​യ്തു കോ​ടി​ക​ള്‍ ത​ട്ടി​യ ഏ​ജ​ന്‍റ്​ ഒ​ളി​വി​ൽ ​പോ​യി. നി​ര​വ​ധി പ​രാ​തി​ക​ളെ തു​ട​ര്‍ന്ന് പൊ​ലീ​സ് ട്രാ​വ​ല്‍ ഏ​ജ​ന്‍സി അ​ട​ച്ചു​പൂ​ട്ടി. കൂ​ട്ടി​ക്ക​ല്‍ എ​സ്.​ബി.​ഐ ജ​ങ്ഷ​നി​ലെ ഓ​ര്‍ക്കി​ഡ് ക​ണ്‍സ​ൽ​ട്ട​ന്‍സി​യാ​ണ് പൊ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

കൂ​ട്ടി​ക്ക​ല്‍ പാ​ല​ക്കു​ന്നേ​ല്‍ അ​നീ​ഷ് ഉ​മ്മ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ വി​വി​ധ പേ​രു​ക​ളി​ൽ പ്ര​വ​ര്‍ത്തി​ച്ചു​വ​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക്കാ​ണ് വി​സ ത​ട്ടി​പ്പി​ന്‍റെ പേ​രി​ല്‍ പൂ​ട്ടു വീ​ണ​ത്. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​സ ന​ല്‍കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് നാ​ലു മു​ത​ല്‍ 15 ല​ക്ഷം രൂ​പ വ​രെ വാ​ങ്ങി​യ​ത്. വി​സ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി ഉ​യ​ര്‍ന്ന​തോ​ടെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി. ക​റു​ക​ച്ചാ​ല്‍, ച​ങ്ങ​നാ​ശ്ശേ​രി, മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, കോ​ഴി​ക്കോ​ട്, ക​ല്ല​റ, പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ൾ എ​ത്തി​യി​രു​ന്നു. വീ​ടും സ്വ​ര്‍ണ​വും മ​റ്റും വി​റ്റും പ​ണ​യ​പ്പെ​ടു​ത്തി​യും പ​ണം ന​ല്‍കി​യ പ​ല​രും ഏ​ജ​ന്‍റ്​ മു​ങ്ങി​യ​തോ​ടെ വെ​ട്ടി​ലാ​യി.

കൂ​ലി​വേ​ല​ക്കാ​രാ​യ നി​ര​വ​ധി പേ​ര്‍ വി​ദേ​ശ ജോ​ലി സ്വ​പ്‌​നം ക​ണ്ട് ഇ​യാ​ളു​ടെ വ​ല​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. ആ​റു​മാ​സ കാ​ലാ​വ​ധി പ​റ​ഞ്ഞ് പ​ണം വാ​ങ്ങി കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വി​സ​യും പ​ണ​വും ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പ​ല​രും പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കൂ​ട്ടി​ക്ക​ല്‍, വെം​ബ്ലി, പാ​ലൂ​ര്‍ക്കാ​വ്, ക​റു​ക​ച്ചാ​ല്‍, ച​ങ്ങ​നാ​ശ്ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ന്‍കു​ന്നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രും വി​സ​ക്ക്​ പ​ണം ന​ല്‍കി​യി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​മാ​യി ട്രാ​വ​ല്‍ ഏ​ജ​ന്‍സി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നി​ല്ല. ഉ​ട​മ ഒ​ളി​വി​ൽ പോ​യ​ത് അ​റി​ഞ്ഞെ​ത്തു​ന്ന​വ​രു​ടെ​യും പൊ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന പ​രാ​തി​ക്കാ​രു​ടെ​യും എ​ണ്ണം വ​ര്‍ധി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamjob visatravel agency
News Summary - Visa fraud worth crores: Agent absconds
Next Story