Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വൈറസ്’;...

‘വൈറസ്’; അതിജീവനത്തിൻെറ തിരയടയാളം

text_fields
bookmark_border
virus
cancel

െകാ​ച്ചി: ഭീ​തി​യു​ടെ​യും പോ​രാ​ട്ട​ത്തി​​െൻറ​യും അ​തി​ജീ​വ​ന​ത്തി​​െൻറ​യും അ​ന​ന്യ​മാ​യ ഒ​രു ക​ഥ; ഒ​രു ന ാ​ടിെ​ന​യൊ​ന്ന​ട​ങ്കം ആ​ഴ്ച​ക​ളോ​ളം നെ​ഞ്ചി​ടി​പ്പോ​ടെ നി​ർ​ത്തി​യ നി​പ​യെ​ക്കു​റി​ച്ചു​ള്ള ച​ല​ച്ചി​ത് രം ‘വൈ​റ​സി’​നെ ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. ജൂ​ൺ ഏ​ഴി​ന് പു​റ​ത്തി​റ​ങ്ങാ​നി ​രി​ക്കു​ന്ന സി​നി​മ​യു​ടെ ടാ​ഗ് ലൈ​നും ‘ഭീ​തി, പോ​രാ​ട്ടം, അ​തി​ജീ​വ​നം’ (FEAR, FIGHT, SURVIVAL) എ​ന്നി​ങ്ങ​നെ​യാ​ണ്. ഈ ​മൂ ​ന്ന് വാ​ക്കു​ക​ളി​ൽ ത​ന്നെ​യു​ണ്ട് സി​നി​മ​യു​ടെ ആ​കെ​ത്തു​ക. നി​പ​യു​ടെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ ഒ​രു​വ​ർ ​ഷം പി​ന്നി​ടു​മ്പോ​ഴാ​ണ് ആ​ഷി​ക് അ​ബു​വി​​െൻറ സം​വി​ധാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മ​റ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ആ ​നാ​ളു​ക​ളു​ടെ ച​ല​ച്ചി​ത്ര പു​ന​ർ​ജ​നി ഇ​റ​ങ്ങു​ന്ന​ത്.

ഏ​പ്രി​ൽ 26ന് ​പു​റ​ത്തി​റ​ങ്ങി​യ ‘വൈ​റ​സ്’ ​െട്ര​യി​ല​ർ ത​ന്നെ ഇ​തി​ന​കം ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ കാ​ണു​ക​യും ആ​യി​ര​ങ്ങ​ളു​ടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. മലയാളത്തിൻറെ അഭിമാന താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്​മാൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, രേവതി, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, മഡോണ സെബാസ്​റ്റ്യൻ, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവർ വേഷമിടുന്നു. എല്ലാവർക്കും മികച്ച പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചത്.

നിപ നിയന്ത്രണത്തിലും പ്രതിരോധത്തിലും മറ്റുള്ളവരെ മുന്നിൽനിന്ന് നയിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേവതിയാണ്. ട്രെയിലർ ഇറങ്ങിയപ്പോൾ ശൈലജ ടീച്ചറായി രേവതിയെ തെരഞ്ഞെടുത്ത കാസ്​റ്റിങ് മികവിനെ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ഇത് ശൈലജ ടീച്ചർ തന്നെയല്ലേ എന്നാണ് രേവതിയുടെ പ്രകടനവും രൂപഭാവങ്ങളും കണ്ട് പലരും ചോദിച്ചത്.

നിപയിൽ മറക്കാത്ത ഓർമയായി പൊലിഞ്ഞ ലിനിയെന്ന മാലാഖയുടെ വേഷമിടുന്നത് ആഷിക് അബുവി​​െൻറ ജീവിതപങ്കാളിയും നിർമാതാക്കളിലൊരാളുമായ റിമ കല്ലിങ്കലാണ്. നിപ പ്രതിരോധത്തിലെ മറക്കാനാവാത്ത വാക്കായ പുണെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ കുമാറി​​െൻറ വേഷം കുഞ്ചാക്കോ ബോബനും ജില്ല കലക്ടർ യു.വി. ജോസായി ടൊവീനോയും കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാറായി ഇന്ദ്രജിത്തും വെള്ളിത്തിരയിലെത്തും. നിപ രോഗിയായി ‘ജീവിച്ചഭിനയിച്ച’ സൗബി​​​െൻറ പ്രകടനവും ട്രെയിലറിൽ കൈയടി നേടി.

മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവരാണ് കഥയും തിരക്കഥയും തയാറാക്കിയത്. ഒപിയം പ്രൊഡക്ഷൻസി​​െൻറ ബാനറിൽ ആഷിക് അബുവും റിമയും തന്നെയാണ് ചിത്രം നിർമിച്ചത്.

രാജീവ് രവിയുടെതാണ് ഛായാഗ്രഹണം. നിപ രോഗികളെ ചികിത്സിച്ചതിലൂടെ രോഗം വ്യാപകമാവാൻ ഇടയാക്കിയ കോഴിക്കോട് മെഡിക്കൽ കോളജ് േകന്ദ്രീകരിച്ചാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.

Show Full Article
TAGS:Nipah Virus virus ashiq abu kerala news malayalam news 
News Summary - VIRUS - Kerala News
Next Story