Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെര്‍ച്വല്‍...

വെര്‍ച്വല്‍ ഓണാഘോഷത്തിന്​ ഇന്ന് തുടക്കം

text_fields
bookmark_border
വെര്‍ച്വല്‍ ഓണാഘോഷത്തിന്​ ഇന്ന് തുടക്കം
cancel

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ര്‍ച്വ​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ലും ജ​ന​ങ്ങ​ള്‍ക്ക് ഉ​ത്സ​വാ​ന്ത​രീ​ക്ഷം പ​ക​രു​ന്ന​തി​നൊ​പ്പം സ​ര്‍ക്കാ​ര്‍ ത​ങ്ങ​ള്‍ക്കൊ​പ്പ​മു​ണ്ടെ​ന്ന വി​ശ്വാ​സം ന​ല്‍കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. അ​ന്താ​രാ​ഷ്​​ട്ര പൂ​ക്ക​ള മ​ത്സ​രം, കേ​ര​ളീ​യ ക​ല​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം, ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സം​പ്രേ​ഷ​ണം എ​ന്നി​വ​യാ​ണ് വെ​ര്‍ച്വ​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള വ്യ​ക്തി​ക​ള്‍ക്കും സം​ഘ​ട​ന​ക​ള്‍ക്കും കൂ​ട്ടാ​യ്മ​ക​ള്‍ക്കും പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഇ​തി​െൻറ ചി​ത്ര​ങ്ങ​ള്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ www.keralatourism.org ല്‍ ​അ​പ്​​ലോ​ഡ് ചെ​യ്യു​ക​യും സ്വ​ന്തം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യാം. ആ​ഗ​സ്​​റ്റ്​ 23ന്​ ​രാ​ത്രി വ​രെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കാ​നു​ള്ള സ​മ​യം. മി​ക​ച്ച വ്യ​ക്തി​ഗ​ത പൂ​ക്ക​ളം, സം​ഘ​ട​ന/ സ്ഥാ​പ​ന​ത്തി​െൻറ പൂ​ക്ക​ളം എ​ന്നീ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. ര​ണ്ട് ജൂ​റി​ക​ള്‍ ഓ​രോ കാ​റ്റ​ഗ​റി​ക​ളി​ലും മൂ​ന്ന്​ സ്ഥാ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കും. ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ക്ക് പു​റ​മെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും പ​ങ്കാ​ളി​ത്ത സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും ന​ല്‍കും.

പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ര്‍ അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളാ​ണ് ടൂ​റി​സം വ​കു​പ്പി​നാ​യി ത​യാ​റാ​ക്കു​ന്ന​ത്. 15 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള 65 വി​ഡി​യോ ചി​ത്ര​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യും. കോ​വി​ഡ് മൂ​ലം തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട ക​ലാ​കാ​ര​ന്മാ​ര്‍ക്ക് സാ​ധ്യ​മാ​യ തൊ​ഴി​ലും വ​രു​മാ​ന​വും ന​ല്‍കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2021
News Summary - Virtual Onam celebrations begin today
Next Story