വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തിരുവന ന്തപുരം തോന്നയ്ക്കൽ ബയോലൈഫ് സയൻസ് പാർക്കിൽ സജ്ജമാകുന്നു. ശനിയാഴ്ച മുഖ്യമന്ത്രി പ ിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിപ ഉൾപ്പെടെ വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാക ുന്നതോടെ കഴിയും.
80,000 ചതുരശ്ര അടി വിസ്തീർണത്തിൽ നൂതന സൗകര്യങ്ങളുള്ള മന്ദിരമാണ് നിർമിക്കുന്നത്. ആദ്യഘട്ടം 25,000 ചതുരശ്ര അടി പ്രീ ഫാബ് കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസംഘമാണ് കെട്ടിടം നിർമിച്ചത്. വിശാലമായ, പ്രധാന സമുച്ചയത്തിെൻറ നിർമാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എൽ.എൽ.എൽ ലൈറ്റ്സിനാണ് നൽകിയിരിക്കുന്നത്. ഇത് ആഗസ്റ്റോടെ പൂർത്തിയാകും.
രോഗനിർണയവും ഗവേഷണവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ മുഖ്യ ചുമതല. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി ബയോ സേഫ്റ്റി ലെവൽ-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബിൽ ഒരുക്കുക. ഭാവിയിൽ ഇത് ബയോ സേഫ്റ്റി ലെവൽ-4ലേക്ക് ഉയർത്തും.
ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിൻസ്, ആൻറിവൈറൽ ഡ്രഗ് റിസർച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി-വെക്ടർ ഡൈനാമിക്സ് ആൻഡ് പബ്ലിക് ഹെൽത്ത്, വൈറസ് ജെനോമിക്സ്, ബയോ ഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ജനറൽ വൈറോളജി എന്നീ ഗവേഷണ ലാബുകളാണ് ആരംഭിക്കുക.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അന്താരാഷ്ട്ര വൈറോളജി സമ്മേളനവും ഇൻസ്റ്റിറ്റ്യൂട്ട് എസ്റ്റാബ്ലിഷ്മെൻറ് അവലോകനവും ഭാവിപ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കാനുള്ള പാനൽ ചർച്ചയും നടക്കും. 2018 മേയ് 30നായിരുന്നു ശിലാസ്ഥാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
