Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ എച്ച്​ 1...

കോഴിക്കോട്​ എച്ച്​ 1 എൻ 1 സ്ഥിരീകരിച്ചു

text_fields
bookmark_border
h1-n1
cancel

കോഴിക്കോട്​: ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ്.എസിലുണ്ടായ പനി എച്ച്​1 എൻ1 ആണെന്ന്​ സ്​ഥിരീകരിച്ചു. പരിശോധ ന നടത്തിയ മുഴുവൻ പേർക്കും അസുഖം സ്​ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഏഴു​ പേർക് കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ ഒരാൾ അധ്യാപികയാണ്​. ഭയപ്പെടേണ്ട സാഹചര്യമില്ല. ചുമ, തുമ്മൽ എന്നിവ വഴിയാണ്​ ര ോഗം പടരുന്നത്​ എന്നതിനാൽ അസുഖമുള്ളവർ പരമാവധി വീട്ടിൽ വിശ്രമിക്കണമെന്ന്​ ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകി.

എ.ഡി.എം ഡോ. ആശദേവിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച സ്കൂളും പ്രദേശവും സന്ദർശിച്ചു. ഇതി​​െൻറ ഭാഗമായി സ്കൂൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ച മെഡിക്കൽ സംഘത്തി​​െൻറ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ മെഡിക്കൽ ക്യാമ്പ് നടത്തും. പനി ബാധിച്ച മേഖലയിലെ വിദ്യാർഥികളടക്കം മുഴുവൻ പേരും ക്യാമ്പിലെത്തണമെന്ന്​ എ.ഡി.എം നിർദേശം നൽകി. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് എ.ഡി.എം സ്കൂളിലെത്തിയത്. പ്രധാനാധ്യാപകൻ ഇൻ ചാർജിനോട് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് പനി ആദ്യം ബാധിച്ച കുട്ടികളു​ള്ള പത്താം ക്ലാസ് ഇ ക്ലാസ്മു​റിയും പരിസരവും പരിശോധിച്ചു. നേര​േത്ത ഹൈസ്കൂൾ വിദ്യാർഥികൾക്കിടയിലാണ് പനി പടർന്നിരുന്നത്​. എ

ന്നാൽ, യു.പിയിൽ ആറാം ക്ലാസിലെ 13 വിദ്യാർഥികളും പനി ബാധിച്ച്​ ചികിത്സ തേടിയിട്ടുണ്ട്. ഇതോടെ പനിബാധിതരുടെ എണ്ണം 200ലേറെ എത്തിയതായി റിപ്പോർട്ട് ചെയ്തു. ജനുവരി ഒന്നു മുതലാണ് പകർച്ചപ്പനി പടർന്നത്. ക്ലാസുകളിൽ വിദ്യാർഥികൾ പനി മൂലം ഹാജരാകാത്തത് ആരോഗ്യവകുപ്പിൽ അറിയിച്ചില്ലെന്ന ആക്ഷേപം നാട്ടുകാർ ഉന്നയിച്ചു. പകർച്ചപ്പനിയെ തുടർന്ന് സ്​കൂളിന് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി നൽകിയിരിക്കയാണ്. അതേസമയം, തൊട്ടടുത്ത ഗവ. എൽ.പി സ്കൂളിനും അവധി നൽകണമെന്ന് ഡി.എം.ഒയുടെയും പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദി​​െൻറയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആവശ്യം ഉന്നയിച്ചു. എ.ഡി.എം ഡോ. ആശദേവിയോ​െടാപ്പം, മെഡിക്കൽ ഓഫിസർ ഡോ. സജ്ന, ഹെൽത്ത് ഇൻസ്​പെക്ടർ സജി വർഗീസ്​, എ.എസ്.ഐ അസൈൻ, വി.ഇ. ഗഫൂർ മോൻ, ഇസ്ഹാഖ് എന്നിവരുമുണ്ടായിരുന്നു.


ക്ലാസിൽ ഒറ്റ ദിവസം 13 കുട്ടികൾ ഹാജരാകാത്തത് അധ്യാപിക അന്വേഷിച്ചില്ലെന്ന് പരാതി
മുക്കം: ആറാം തരം എ ക്ലാസിൽ മാത്രം ഒരു ദിവസം 13 കുട്ടികൾ അവധിയായിട്ടും ക്ലാസ് അധ്യാപികയോ മറ്റുള്ളവരോ അന്വേഷിച്ചില്ലെന്ന് ആക്ഷേപം. സ്കൂളിലെ വെള്ളം കുടിച്ചവർക്കാണ് പനിയെന്ന് കുട്ടികൾ ഓരോരുത്തരും പറയുന്നു. സ്കൂൾ അധികൃതർ ഇക്കാര്യം ആരോഗ്യവകുപ്പിനെ ഇതുവരെ അറിയിച്ചിട്ടില്ലത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutH1 N1kerala newsmalayalam news
News Summary - Virology institue-Kerala news
Next Story