വൈേറാളജി വിവാദം വൈറൽ
text_fieldsതിരുവനന്തപുരം: നിപ വൈറൽ ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ വൈറോളജിയുമായി (െഎ.എച്ച്.വി) സഹകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവന വിവാദത്തിൽ.
അമേരിക്കക്ക് വേണ്ടി എച്ച്.െഎ.വി വൈറസിനെ ജൈവ ആയുധമായി വികസിപ്പിെച്ചന്ന് ആരോപണം നേരിടുന്ന സ്ഥാപനമാണ് െഎ.എച്ച്.വി എന്ന വെളിപ്പെടുത്തലുമായി പരിസ്ഥിതിശാസ്ത്രജ്ഞൻ എസ്. ഫൈസി രംഗത്തെത്തി. മുഖ്യമന്ത്രിയെ ആദരിച്ച ഇൻസ്റ്റിറ്റ്യൂട്ട് സഹസ്ഥാപകൻ ഡോ. റോബർട്ട് ഗാലോ എയ്ഡ്സിന് കാരണമായ എച്ച്.െഎ.വി വൈറസിനെ പെൻറഗണിലെ അതീവ സുരക്ഷയുള്ള ‘പി- 5’ ലബോറട്ടറിയിൽ വികസിപ്പിച്ചുവെന്ന് ആക്ഷേപം നേരിടുന്ന ശാസ്ത്രജ്ഞനാണെന്നും തെൻറ ഫേസ്ബുക്ക് പേജിൽ ഫൈസി കുറിച്ചു. ‘ഇക്കോളജിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യ’ പ്രസിഡൻറും െഎക്യരാഷ്ട്രസഭയുടെ ജൈവ വൈവിധ്യ ഉടമ്പടി വിദഗ്ധസമിതി അംഗവുമാണ് ഫൈസി.
തിരുവനന്തപുരം: റോബർട്ട് ഗാലോ ശാസ്ത്രലോകം ഏറെ ആദരിക്കുന്ന ശാസ്ത്രജ്ഞനാെണന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് ഡോ.കെ.പി. അരവിന്ദൻ ഫേസ്ബുക്കിൽ പ്രതികരിച്ചു. ‘ഇമ്യുണോളജി, വൈറോളജി മേഖലകളിൽ വലിയ സംഭാവനകളാണ് അദ്ദേഹത്തിേൻറത്. കിഴക്കൻ ജർമൻ ശാസ്ത്രജ്ഞരുടെ വാദങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇവരുടെ വാദം പരിഷത്ത് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, അത് തെറ്റാണെന്ന് തെളിഞ്ഞതോടെ പുസ്തകം പിൻവലിച്ചു. പരിഷത്ത് പിൻവലിച്ച ഏക പുസ്തകം ഇതാണെന്നും അരവിന്ദൻ പറയുന്നു. ‘മുഖ്യമന്ത്രിയുടെ അമേരിക്കൻയാത്രയെ തുടർന്ന് ചില മലയാളി ബുദ്ധിജീവി-ആക്ടിവിസ്റ്റുകൾ അതിനെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. ഗാലോവിനെപ്പറ്റി കേട്ടിട്ടില്ല എന്നത് മനസ്സിലാക്കാം. പേക്ഷ, തനിക്ക് ഒരറിവും ഇല്ലാത്ത മേഖലകളിൽ അൽപജ്ഞാനവും വിവരക്കേടും വിളിച്ചു പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ’ എന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത കാൻസർ ബയോളജിസ്റ്റും കാൻസർ മോളിക്യുലാർ ബയോളജിയിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത റോബർട്ട് സി. ഗാലോ, കൃത്രിമ ജനിതകമാറ്റത്തിലൂടെ എച്ച്.െഎ.വി വൈറസ് സൃഷ്ടിച്ചതായി കിഴക്കൻ ജർമനിയിലെ രണ്ട് മോളിക്യുലാർ ബയോളജിസ്റ്റുകൾ ‘ടോപ് സീക്രട്ട്’ എന്ന ജേണലിൽ 1990 ൽ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് താബോ എംബകി, കെനിയൻ െനാേബൽ ജേതാവ് വംഗാരി മാതായ് എന്നിവർ ഇത് പരസ്യമായി പറഞ്ഞു. പക്ഷേ, അമേരിക്കൻ സമ്മർദത്തിൽ പിൻവലിഞ്ഞു’- ഫൈസി പറയുന്നു.
എച്ച്.ടി.എൽ.വി-1 എന്ന വൈറസ് എച്ച്.െഎ.വിയായി മാറിയത് സ്വാഭാവികമായാണെന്ന് ഗാലോ മാധ്യമങ്ങളോടാണ് പറഞ്ഞത്, ശാസ്ത്രീയ ജേണലുകളിൽ അല്ലായിരുന്നു. പക്ഷേ, മോളിക്യുലാർ ശാസ്ത്രജ്ഞരായ അലിസണും േമാണ്ടേയ്നറും ഇൗ രണ്ട് വൈറസുകളുടെയും ജീനോസോം പ്രസിദ്ധീകരിച്ചപ്പോൾ സാദൃശ്യങ്ങെളക്കാൾ വൈരുധ്യമായിരുന്നു കൂടുതൽ. എച്ച്.െഎ.വി വൈറസ് സ്വാഭാവിക നടപടിയിലൂടെ വികസിപ്പിക്കാൻ കഴിയില്ലെന്നും തെളിഞ്ഞു. ഡോ. ആർ.സി. ഗാലോ ‘പ്രൊഫക്ടസ് ബയോസയൻസസ്’ എന്ന മെഡിക്കൽ കമ്പനിയുടെ മേധാവി ആണെന്നും ഫൈസി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
