Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈറൽ താരത്തിന്‍റെ...

വൈറൽ താരത്തിന്‍റെ വിവാദ കല്യാണം: മധ്യപ്രദേശ്​ പൊലീസ്​ കേരളത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടും

text_fields
bookmark_border
വൈറൽ താരത്തിന്‍റെ വിവാദ കല്യാണം: മധ്യപ്രദേശ്​ പൊലീസ്​ കേരളത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടും
cancel

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ര​ള പൊ​ലീ​സി​ൽ​നി​ന്ന് മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടും. വി​വാ​ഹം ന​ട​ത്തി​യ​തി​ൽ ഒ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കേ​ര​ള പൊ​ലീ​സ്. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ ശേ​ഖ​രി​ക്കാ​നാ​ണ്​ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​തി​നാ​യി കേ​ര​ള പൊ​ലീ​സു​മാ​യി ഉ​ട​ൻ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. പെ​ൺ​കു​ട്ടി ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​കും കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​കാ​ര്യം തീ​രു​മാ​നി​ക്കു​ക.

അ​തി​നി​ടെ, ത​മ്പാ​നൂ​ർ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത്​ ഒ​രു വീ​ഴ്ച​യു​മു​ണ്ടാ​യി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട്​ കേ​ര​ള പൊ​ലീ​സ്​ ഡി.​ജി.​പി​ക്ക്​ ​കൈ​മാ​റി. പെ​ൺ​കു​ട്ടി ഹാ​ജ​രാ​ക്കി​യ ആ​ധാ​ർ കാ​ർ​ഡ് യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​താ​ണെ​ന്നാ​ണ്​ പൊ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. യു.​ഐ.​ഡി.​എ.​ഐ സൈ​റ്റ് പ​രി​ശോ​ധി​ച്ച് ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തേ ആ​ധാ​ർ ന​മ്പ​റാ​ണ് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലു​മു​ള്ള​ത്. എ​ന്നാ​ൽ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​ട്ട് സ്ഥി​രീ​ക​രി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. ഈ​മാ​സം 22ന്​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ ഹാ​ജ​രാ​കാ​ൻ ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​ൻ കേ​ര​ളം, മ​ധ്യ​പ്ര​ദേ​ശ്​ ഡി.​ജി.​പി​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ ​സ​മ​യ​ത്ത് ഈ ​റി​പ്പോ​ർ​ട്ടും ഹാ​ജ​രാ​ക്കും.

വി​വാ​ഹ​ത്തി​ൽ വീ​ണ്ടും ദു​രൂ​ഹ​ത

തി​രു​വ​ന​ന്ത​പു​രം: ​വി​വാ​ഹ വി​വാ​ദ​ത്തി​ല്‍ വീ​ണ്ടും ദു​രൂ​ഹ​ത. പെ​ൺ​കു​ട്ടി​യു​ടെ ജ​ന​ന​സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​സ്.​ടി ക​മീ​ഷ​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​രം മ​ധ്യ​പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​ത് പെ​ണ്‍കു​ട്ടി​യു​ടെ വി​വാ​ഹ​ശേ​ഷ​മാ​ണെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു. ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​ർ​ക്കാ​ർ ന​ല്‍കി​യ​ത് 2025 ജൂ​ണി​ലാ​ണ്. ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പെ​ൺ​കു​ട്ടി​ക്ക്​ ആ​ധാ​റും പാ​ന്‍കാ​ര്‍ഡും കി​ട്ടി​യ​തും. ഈ ​രേ​ഖ​ക​ളി​ലെ​ല്ലാം 18 വ​യ​സ്സ് പൂ​ര്‍ത്തി​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​ക്ക് മ​ധ്യ​പ്ര​ദേ​ശി​ല്‍ വോ​ട്ട​വ​കാ​ശ​വു​മു​ണ്ട്. ഇ​തെ​ല്ലാം കേ​സി​ന്​ പി​ന്നി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. വി​വാ​ഹ​ത്തി​ന് പെ​ൺ​കു​ട്ടി ഹാ​ജ​രാ​ക്കി​യ​ത് വ്യാ​ജ​രേ​ഖ​ക​ളെ​ന്ന വാ​ദം കേ​ര​ള പൊ​ലീ​സും ത​ള്ളു​ക​യാ​ണ്. വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നാ​യി ഹാ​ജ​രാ​ക്കി​യ ആ​ധാ​ര്‍ കാ​ര്‍ഡ്, ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ യ​ഥാ​ർ​ഥ​ത്തി​ലു​ള്ള​താ​ണെ​ന്നാ​ണ്​ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്.​പി, ഡി.​ജി.​പി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ര്‍ട്ടി​ലും പ​റ​യു​ന്ന​ത്. വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നാ​യി പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യ​പ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍ഡ്, ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പാ​ന്‍ കാ​ര്‍ഡ് എ​ന്നി​വ​യാ​ണ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളാ​യി സ​മ​ര്‍പ്പി​ച്ച​ത്. ഇ​വ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വ്യാ​ജ​മ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചെ​ന്നും രേ​ഖ പ്ര​കാ​രം 18 വ​യ​സ്സ് പൂ​ര്‍ത്തി​യാ​യി​രു​ന്നു എ​ന്നു​മാ​ണ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeddingMadhya PradeshPolice CasePoliceKerala
News Summary - Viral star's controversial wedding: Madhya Pradesh police to seek more information from Kerala
Next Story