ആനയാംകുന്ന് എച്ച്.എസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും വൈറൽ പനി
text_fieldsമുക്കം: ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്.എസിൽ അമ്പതിലേറെ വിദ്യാർഥികൾക്കും 13 അധ്യാപകർക്കും വൈറൽ പനിയും കടുത ്ത തൊണ്ടവേദനയും ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കാരശ്ശേരി പഞ്ചായത്ത് ആരോഗ്യവിഭാഗം സ്കൂൾ സന്ദർശിച് ച് പരിശോധന നടത്തി. നാലു വിദ്യാർഥികളെയും അധ്യാപികയെയും വിദഗ്ധ പരിശോധനക്കായി ബീച്ച് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ജനുവരി ഒന്ന് മുതലാണ് പലർക്കും തുമ്മലോടെ പനി തുടങ്ങിയത്. പിന്നീട് തൊണ്ടവേദനയും ബാധിച്ചു. സംഭവമറിഞ്ഞ് മെഡിക്കൽ ഓഫിസർ ഡോ. സജ്നയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് വിദ്യാലയം സന്ദർശിച്ചു. പനി അനുഭവപ്പെട്ട ഏതാനും വിദ്യാർഥികളെ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ വൈറൽ പനിയാെണന്ന് സംശയിക്കുന്നതായി മെഡിക്കൽ ഓഫിസർ ‘മാധ്യമ’ത്തോട് പറഞ്ഞു. മെഡിക്കൽ ഓഫിസറോടപ്പം ഹെൽത്ത് ഇൻസ്െപക്ടർമാരായ സുധ, ഷീബ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ജമീല എന്നിവർ സ്കൂൾ സന്ദർശിച്ചു.
കുട്ടികളിൽ പനി വ്യാപകമായതോടെ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്. സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് രക്ഷിതാക്കളെ വിവരമൊന്നും അറിയിച്ചിെല്ലന്ന് ആക്ഷേപമുണ്ട്. മഞ്ഞപ്പിത്തം പോലുള്ള രോഗമാണോ എന്ന് തിരിച്ചറിയാത്തതും ഭീതി പരത്തുന്നു. പലരും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്. സ്വയം ചികിത്സ നടത്തിയവരും കുറവല്ല. ഇതെല്ലാം നിരവധി കുട്ടികളുടെ ജീവനെ ബാധിക്കുമെന്നാണ് ഭീതി. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ്ങും ബോധവത്കരണവും മെഡിക്കൽ ക്യാമ്പും നടത്തണമെന്നാണ് ആവശ്യം. എത്രപേർക്ക് സമാനരോഗമുണ്ടെന്നത് സംബന്ധിച്ചും സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരെ സംബന്ധിച്ചുമുള്ള അടിസ്ഥാനവിവരം ശേഖരിക്കാൻപോലും പഞ്ചായത്തോ സ്കൂൾ അധികൃതരോ തയാറായിട്ടില്ല. സ്കൂളിൽ ഉപയോഗിക്കുന്ന വെള്ളത്തിൽനിന്നാണോ ഉച്ചഭക്ഷണത്തിൽനിന്നാണോ രോഗം ഉൽഭവിച്ചതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സ്കൂൾ അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാരും രക്ഷിതാക്കളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
