പകർച്ചപനി: പന്തീരിക്കരയിൽ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു
text_fieldsപേരാമ്പ്ര (കോഴിക്കോട്): പന്തീരിക്കര സൂപ്പിക്കടയിൽ വൈറൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. വളച്ചുകെട്ടിയിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(51) ആണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ്.
വളച്ചുകെട്ടിയിൽ മൂസയുടെ മക്കളായ സാബിത്ത് (23) മേയ് അഞ്ചിനും സ്വാലിഹ് (26) വെള്ളിയാഴ്ചയുമാണ് മരിച്ചത്. ഇവരുടെ പിതൃസഹോദര ഭാര്യയാണ് മറിയം. മൂസയും സ്വാലിഹിെൻറ ഭാര്യ ആത്തിഫയും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. മൂസ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിലാണ്. ആത്തിഫയെ ശനിയാഴ്ച പുലർച്ച എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ, മരിച്ചവരുടെ ബന്ധുവും അയൽവാസിയുമായ നൗഷാദ്, സാബിത്തിനെ പരിചരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ജനി എന്നിവരെ പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രോഗം ശ്രദ്ധയിൽപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ. സരിത പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ കടിയങ്ങാട് അവലോകന യോഗം നടത്തി. ശനിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്തി 107 പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. ഞായറാഴ്ചയും സൂപ്പിക്കടയിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട്. മരിച്ച മറിയത്തിെൻറ മക്കള്‍: അബ്ദുല്ല, ജാസ്മിന്, സാലിഹ, ജാബിര്‍, ജുമാന. മരുമക്കൾ: ഉനൈസ, ഷജിം ( ഉേള്ള്യരി), ഷബീർ (മൊകേരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
